യുകെയിൽ തൊഴിൽ തേടുന്നവർക്ക് വീണ്ടും അവസരങ്ങൾ; നോർക്കയുടെ അഭിമുഖം ജൂൺ 6 മുതൽ എറണാകുളത്ത്, 27 വരെ അപേക്ഷിക്കാം
ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡി യിലേയ്ക്ക് മെയ് 27നകം അപേക്ഷ നല്‍കണം
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയില്‍സില്‍ (NHS) വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 ജൂണ്‍ 06 മുതല്‍ 08 വരെ എറണാകുളത്ത് നടക്കും.
ഒഴിവുകള്‍:
JCF: ജൂനിയർ ആൻഡ് ക്ലിനിക്കൽ ഫെലോസ് : എമർജൻസി മെഡിസിൻ - 03
SCF: സീനിയർ ക്ലിനിക്കൽ ഫെലോസ്: എമർജൻസി മെഡിസിൻ-03, അനസ്തേഷ്യ-02, ജനറൽ മെഡിസിൻ-02.
സ്‌പെഷ്യാലിറ്റി ഡോക്ടർമാർ : സൈക്യാട്രി-ഓൾഡ് ഏജ് -02 & ജനറൽ അഡൽറ്റ് -04
ആർക്കൊക്കെ അപേക്ഷിക്കാം:
ഫുള്‍ ജി.എം.സി രജിസ്ട്രേഷൻ അല്ലെങ്കിൽ യുകെ ജനറൽ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച മെഡിക്കൽ യോഗ്യതയുള്ളവര്‍.
JCF ഗ്രേഡുകൾ: പാർട്ട് 1 MRCP/FRCS അല്ലെങ്കിൽ മറ്റ് ഉചിതമായ യോഗ്യത.
സീനിയർ ഗ്രേഡുകൾ: സ്‌പെഷ്യാലിറ്റിക്ക് ബാധകമായ പോസ്റ്റ് ഗ്രാജ്വേറ്റ് മെമ്പർഷിപ്പ് അല്ലെങ്കിൽ ഫെലോഷിപ്പ് പരീക്ഷകളുടെ ഭാഗം 1 പൂർത്തിയാക്കണം. കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷത്തെ പ്രവൃത്തിപരിചയം. IELTS-7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B.
ശമ്പളം പ്രവൃത്തിപരിചയം കണക്കിലെടുത്ത്
JCF: £37,777 - £49,925,
SCF: £37,737 - £59,336,
സ്‌പെഷ്യാലിറ്റി ഡോക്ടർ: £52,542 - £82,418 വരെ.
ഇതിനോടൊപ്പം പൂർണ്ണ GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.
വിശദവിവരങ്ങള്‍ www.nifl.norkaroots.org വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.