യുജിസി നെറ്റ് പരീക്ഷാഫലം ഇന്ന്; ഫലമറിയാന്‍ ക്ലിക്ക് ചെയ്യൂ
നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി 83 വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്.
ദില്ലി: 2023 ഡിസംബറില്‍ നടത്തിയ യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ugcnet.nta.ac.in എന്ന ഔദ്യോഗിക സൈറ്റിലൂടെ ഫലം അറിയാന്‍ കഴിയും.
ആദ്യം ജനുവരി 10ന് ഫലം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ജനുവരി 17ലേക്ക് നീട്ടുകയായിരുന്നു. ചെന്നൈയിലും ആന്ധ്രാ പ്രദേശിലും വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും പ്രതികൂല സാഹചര്യങ്ങളും കാരണം പരീക്ഷ എഴുതാന്‍ കഴിയാതെ പോയവര്‍ക്കായി വീണ്ടും പരീക്ഷ നടത്തിയിരുന്നു. അതുകൊണ്ടാണ് ഫലപ്രഖ്യാപനം വൈകിയത്.
നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി 83 വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്. രാജ്യവ്യാപകമായി 292 നഗരങ്ങളിലായി പരീക്ഷാ സെന്‍ററുകളുണ്ടായിരുന്നു. ഡിസംബർ 6 മുതൽ 19 വരെയായിരുന്നു വിവിധ വിഷയങ്ങളിലെ പരീക്ഷ. 9,45,918 പേർ പരീക്ഷ എഴുതി.
സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികകളിലേക്ക് യോഗ്യത നേടിയോ എന്ന് ഇന്നറിയാം. നെറ്റ് സ്കോര്‍ ആണ് ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുള്ള (ജെആര്‍എഫ്) യോഗ്യതയും തീരുമാനിക്കുക. യോഗ്യത നേടുന്നവര്‍ക്ക് 31,000 രൂപ പ്രതിമാസ ഫെലോഷിപ്പോടെ ഗവേഷണം ചെയ്യാം.
ഫലമറിയാന്‍...
ugcnet.nta.ac.in എന്ന വൈബ്സൈറ്റ് സന്ദര്‍ശിക്കുക
യുജിസി നെറ്റ് ഡിസംബര്‍ റിസള്‍ട്ട് ക്ലിക്ക് ചെയ്യുക.
ആപ്ലിക്കേഷന്‍ നമ്പറും ജനന തിയ്യതിയും നല്‍കി ലോഗിന്‍ ചെയ്യുക
റിസള്‍ട്ട് ഡൌണ്‍ലോഡ് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം