UGC NET 2022 : യു‌ജി‌സി നെറ്റ് 2022ന്റെ ഫലം നാളെ, ഡൌൺലോഡ് ചെയ്യേണ്ടതിങ്ങനെ

ഈ വർഷം യുജിസി നെറ്റ് 2022 പരീക്ഷ എഴുതിയത് 12 ലക്ഷം പേരാണ്. UGC NET 2022 ഫലം പരിശോധിക്കാൻ അറിഞ്ഞിരിക്കേണ്ടത്...

UGC NET 2022  Result will announce tomorrow

ദില്ലി :  യു‌ജി‌സി നെറ്റ് 2022ന്റെ ഫലം നാളെ (നവംബർ 5 ന് ) പ്രഖ്യാപിക്കും. ugcnet.nta.nic.in / nta.ac.in എന്നീ വെബ്സൈറ്റുകളിലൂടെയാകും ഫലം പ്രഖ്യാപിക്കുക. ഫലം പ്രഖ്യാപിക്കുന്ന സമയം വ്യക്തമാക്കിയിട്ടില്ല. 2021 ഡിസംബറിലെയും 2022 ജൂണിലെയും ലയിപ്പിച്ച പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. UGC നെറ്റ് ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് UGC NET 2022 ഫലം പരിശോധിക്കാൻ കഴിയും.

UGC NET 2022 അന്തിമ ഉത്തരസൂചിക ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. UGC NET 2022 പരീക്ഷ 81 വിഷയങ്ങളിൽ നാല് ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തി. ഈ വർഷം യുജിസി നെറ്റ് 2022 പരീക്ഷ എഴുതിയത് 12 ലക്ഷം പേരാണ്.

UGC NET 2022 ഫലം എങ്ങനെ പരിശോധിക്കാം!

UGC NET 2022 ഫലം പരിശോധിക്കാൻ ചുവടെയുള്ള ഘട്ടങ്ങൾ അറിഞ്ഞിരിക്കാം...

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - ugcnet.nta.nic.in.
  • വെബ് പേജിലെ "UGC NET December 2021 and June 2022" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക (ലിങ്ക് സജീവമാക്കണം).
  • തുടർന്ന് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡോ ജനന തീയതിയോ തെറ്റ് കൂടാതെ ടൈപ്പ് ചെയ്യുക.
  • അവസാനമായി, UGC NET 2022 സ്കോർ കാർഡ് കാണുന്നതിന് Sumbit ബട്ടണിൽ ക്ലിക്കുചെയ്യുക.

2021 ഡിസംബറിലെയും 2022 ജൂണിലെയും NTA UGC നെറ്റ് പരീക്ഷ ഓൺലൈൻ മോഡിൽ നാല് ഘട്ടങ്ങളിലായാണ് നടത്തിയത്. UGC NET 2022 ഫലത്തിൽ വ്യക്തിഗത വിശദാംശങ്ങൾ, പേപ്പർ 1 സ്‌കോർ, പേപ്പർ 2 സ്‌കോർ, പരമാവധി മാർക്ക് മുതലായവ ഉൾപ്പെടെയുള്ള പ്രധാന വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios