Railway Recruitment : പത്താം ക്ലാസുകാര്‍ക്ക് റെയിൽവേയില്‍ ട്രേഡ് അപ്രന്റീസ് ആകാം; അവസാന തീയതി ജൂണ്‍ 3
നാഗ്പൂർ ഡിവിഷനിൽ - 986 ഒഴിവുകൾ. മോട്ടിബാഗ് വർൿഷോപ്പ് നാഗ്പൂർ- 64 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ദില്ലി: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (South Central Railway Recruitment) നാഗ്പൂർ ഡിവിഷനിലേക്ക് 1044 ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേക്ക് (trade apprentice) അപേക്ഷ ക്ഷണിച്ചു. ജൂൺ 3 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ secr.indianrailways.gov.in. വഴി അപേക്ഷ സമർപ്പിക്കാം. തസ്തികയുടെ പേര് - ട്രേഡ് അപ്രന്റീസ്, ഒഴിവുകളുടെ എണ്ണം - 1044, പേ സ്കെയിൽ - അപ്രന്റീസ്ഷിപ്പ് നിയമങ്ങളനുസരിച്ച്. നാഗ്പൂർ ഡിവിഷനിൽ - 986 ഒഴിവുകൾ. മോട്ടിബാഗ് വർൿഷോപ്പ് നാഗ്പൂർ- 64 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
അപേക്ഷാർത്ഥി 10+2 അടിസ്ഥാനത്തിൽ പത്താം ക്ലാസ് പാസ്സായിരിക്കണം, അല്ലെങ്കിൽ തത്തുല്യമായി അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ കോഴ്സ് പാസ്സായിരിക്കണം. പ്രായപരിധി 15 മുതൽ 24 വയസ്സ് വരെ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ വെബ്‌സൈറ്റ് secr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ മെയ് 4 ന് ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 3. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.