കെൽട്രോണിൽ ടെലിവിഷൻ ജേണലിസം കോഴ്സ്; സൈക്കോളജിയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം
പ്രിന്റ്മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും.
കോട്ടയം: കെൽട്രോണിൽ (keltron) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം (PG Diploma in television journalism) കോഴ്സിലേക്ക് അടുത്ത അധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ഒരു വർഷമാണ് കാലാവധി. പ്രിന്റ്മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കോ അവസാന വർഷ ബിരുദഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 15നകം കെൽട്രാൺ തിരുവനന്തപുരം കേന്ദ്രത്തിൽ നൽകണം. അപേക്ഷാ ഫോമിനും വിശദവിവരത്തിനും 954495 8182 എന്ന നമ്പറിൽ ബന്ധപ്പെടണം.
ബിരുദധാരികൾക്ക് ഓഫീസ് അസിസ്റ്റന്റ് ആകാം; 4016 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്
സൈക്കോളജിയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷിക്കാം
സംസ്ഥാന റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കാലാവധി. ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിലാണ് ക്ലാസുകൾ. 18 വയസ് മുകളിലുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 30. വിശദവിവരം www.srccc.in എന്ന വെബ് സൈറ്റിലോ 9207825507,9495915740 എന്നീ നമ്പരുകളിലോ ലഭിക്കും.