തമിഴ് ട്രെയിനി ലൈബ്രറിയൻ, ശരണബാല്യം റെസ്‌ക്യൂ ഓഫീസർ; ഒഴിവുകളെക്കുറിച്ച് അറിയാം

 അപേക്ഷകർ എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്‌സി യോഗ്യതയുള്ളവർക്കും തമിഴ് ഒരു വിഷയമായി പഠിക്കുകയോ, തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം.  

Tamil trainee librarian  and rescue officer job vacancies

തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റിസ് ട്രെയിനി ലൈബ്രറിയൻമാരെ താത്ക്കാലികമായി 6 മാസത്തേയ്ക്ക് നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.  പ്രതിമാസ സ്റ്റൈപന്റ് 6000 രൂപയായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്‌സി യോഗ്യതയുള്ളവർക്കും തമിഴ് ഒരു വിഷയമായി പഠിക്കുകയോ, തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം.   പ്രായപരിധി 18നും 36 വയസിനുമിടയിൽ, നിലവിൽ 2 ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 14 സെപ്റ്റംബർ  ബുധനാഴ്ച രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സ്റ്റേറ്റ് ലൈബ്രറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

റെസ്‌ക്യൂ ഓഫീസർ
വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള മൂന്ന് റെസ്‌ക്യൂ ഓഫീസർ (ശരണബാല്യം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. എം.എസ്.ഡബ്യൂ/ എം.എ സോഷ്യോളജി ആണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായം: ഓഗസ്റ്റ് 1, 2022ന് 40 വയസ് കവിയരുത്. പ്രതിമാസ വേനം: 20,000. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.wcd.kerala.gov.in സന്ദർശിക്കുക.

ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ; 31 വരെ അപേക്ഷിക്കാം
ആലപ്പുഴ: എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി. ഓഗസ്റ്റ് 31. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 695 033. ഫോണ്‍: 0471 2325101, 9846033001, 9961343322. ഇ-മെില്‍: keralasrc@gmail.com.
 

Latest Videos
Follow Us:
Download App:
  • android
  • ios