പാഴ്വസ്തുക്കള്‍ കളിപ്പാട്ടങ്ങള്‍ ആക്കാം, സമ്മാനങ്ങള്‍ നേടാം; സ്വച്ഛ് ഭാരത് മിഷന്‍ ടോയ്ക്കത്തോണ്‍ മത്സരം

വ്യക്തികള്‍ക്കും സംഘമായും രണ്ട് വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കാം. മത്സരം സംബന്ധിച്ച വിശദാംശങ്ങള്‍ ശുചിത്വ മിഷന്‍ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. 

Swachh Bharat Mission toykathon competition

തിരുവനന്തപുരം: കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങള്‍ നവീകരിച്ച് പുതിയ കളിപ്പാട്ടങ്ങള്‍ ആക്കി പുനരുപയോഗ സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷന്‍ ടോയ്ക്കത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ പ്രയോജനപ്പെടുത്തി പ്രാദേശികമായി തന്നെ പുതിയ ഉല്‍പ്പന്നങ്ങളാക്കി മാറ്റുക, പുനരുപയോഗം വഴി മാലിന്യോത്പാദനത്തിന്റെ  അളവ് കുറയ്ക്കുക, സര്‍ക്കുലര്‍-ഇക്കോണമി ആശയം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടോയ്ക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ innovativeindiz.mygov.in പോര്‍ട്ടല്‍ വഴി നവംബര്‍ 11 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്കും സംഘമായും രണ്ട് വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കാം. മത്സരം സംബന്ധിച്ച വിശദാംശങ്ങള്‍ ശുചിത്വ മിഷന്‍ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം ഡിസംബറില്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക്  പുരസ്‌കാരങ്ങള്‍ നല്‍കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഇന്ന്

മലമ്പുഴ വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്്ട്രക്ടര്‍ തസ്തികയില്‍ ഇന്ന്( സെപ്റ്റ്ംബര്‍ 29) രാവിലെ 11 ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്,  മൂന്ന് വര്‍ഷത്തെ പ്രവ്യത്തി പരിചയം/ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ/ഡിഗ്രി യോഗത്യയുള്ള ഈഴവ/ ബില്ലവ/ തിയ്യ വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.  സംവരണ വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 04912815181

സ്‌പോട്ട് അഡ്മിഷന്‍

പാലക്കാട് പോളിടെക്‌നിക് കോളേജ്  ലാറ്ററല്‍ എന്‍ട്രി സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 30 ന് നടത്തുന്നു. ഒന്ന് മുതല്‍ 1500 വരെയുള്ള റാങ്കുകാര്‍ക്ക് സെപ്റ്റംബര്‍ 30 ന് രാവിലെ 8.30 മുതല്‍ വരെ എം ഇ, ഐ ഇ, സി ഇ, ഇ ഇ ഇ ബ്രാഞ്ചുകളില്‍ ജനറല്‍, ഇഡബ്ല്യു എസ് ക്യാട്ടയിലാണ് പ്രവേശനം. ഈ ഗ്രാന്റ്‌സ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് ലഭിക്കും.അഡ്മിഷന്‍ ലഭിക്കുന്നവര്‍ അഡ്മിഷന്‍ തുകയും സര്‍ട്ടിഫിക്കറ്റുളും കൊണ്ടുവരണം. ഫീസ് ഓണ്‍ലൈനായാണ് സ്വീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/let ല്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04912572640

Latest Videos
Follow Us:
Download App:
  • android
  • ios