കാലിക്കറ്റ് സര്‍വകലാശാലാ സംശയങ്ങള്‍ക്ക് പരിഹാരം; വിശദാംശങ്ങളറിയാൻ 'സുവേഗ സീരീസ്'

ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങിനെ, ഒറിജിനല്‍ നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ എന്ത് ചെയ്യണം, മൈഗ്രേഷന്‍, ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ എങ്ങിനെ ലഭിക്കും തുടങ്ങിയ കാര്യങ്ങളാണ് മൂന്ന് മിനിറ്റില്‍ താഴെയുള്ള വീഡിയോകളുടെ ഉള്ളടക്കം.

suvega series of Calicut university

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളുമായി സുവേഗ സീരീസ് വീഡിയോ പുറത്തിറങ്ങി. സര്‍വകലാശാലയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലും ഇത് ലഭ്യമാകും. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങിനെ, ഒറിജിനല്‍ നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ എന്ത് ചെയ്യണം, മൈഗ്രേഷന്‍, ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ എങ്ങിനെ ലഭിക്കും തുടങ്ങിയ കാര്യങ്ങളാണ് മൂന്ന് മിനിറ്റില്‍ താഴെയുള്ള വീഡിയോകളുടെ ഉള്ളടക്കം.

പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് തയ്യാറാക്കുന്നത്. ഡിജിറ്റല്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് സെന്ററായ സുവേഗയിലേക്ക് വരുന്ന ആവര്‍ത്തന സ്വഭാവമുള്ള കാളുകളുടെ എണ്ണം കുറയ്ക്കാനും വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങളറിയാനും ഇതുപകരിക്കും. ആഴ്ചയില്‍ ഒരു വീഡിയോ വീതം റിലീസ് ചെയ്യും. ആദ്യ വീഡിയോ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.കെ. വിജയന്‍, സെക്ഷന്‍ ഓഫീസര്‍ നുസൈബ ബായ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

64ാമത് സംസ്ഥാന സ്കൂൾ കായികോത്സവം; ഡിസംബർ 3 മുതൽ 6 വരെ തലസ്ഥാന ന​ഗരിയിൽ; പോസ്റ്റർ പ്രകാശനം ചെയ്തു

Latest Videos
Follow Us:
Download App:
  • android
  • ios