Supreme Court Recruitment : സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ്; യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ main.sci.gov.in വഴി അപേക്ഷിക്കാം.
ദില്ലി: സുപ്രീം കോർട്ട് ഓഫ് ഇന്ത്യ (Supreme Court of India Recruitment) 210 ജൂനിയർ കോർട്ട് അസിസ്റ്റന്റ് (Junior Court Assistant) തസ്തികകളിലേക്ക് (ഗ്രൂപ്പ് 'ബി' നോൺ ഗസറ്റഡ്) അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ main.sci.gov.in വഴി അപേക്ഷിക്കാം.
എസ്‌സിഐ ജൂനിയർ കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾ
തസ്തിക: ജൂനിയർ കോർട്ട് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം: 210
പേ സ്കെയിൽ: 35400/- ലെവൽ 6
ഉദ്യോഗാർത്ഥിക്ക് അംഗീകൃത സർവകലാശാലയുടെ ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ ടൈപ്പിംഗ് കുറഞ്ഞ വേഗത 35 w.p.m. ആവശ്യമാണ്. ഉദ്യോഗാർത്ഥിക്ക് കമ്പ്യൂട്ടർ ഓപ്പറേഷനിൽ അറിവുണ്ടായിരിക്കണം. പ്രായപരിധി 18 മുതൽ 30 വയസ്സ് വരെ. അപേക്ഷാ ഫീസ് ഓൺലൈനായിട്ടാണ് അടയ്ക്കേണ്ടത്. ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾക്ക് 500/- രൂപയാണ് അപേക്ഷ ഫീസ്. SC/ST/Ex-Servicemen/PH ഉദ്യോഗാർത്ഥികൾക്ക് 250/-.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ വെബ്സൈറ്റ് sci.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
ജൂൺ 18 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 ആണ്. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതിയും ജൂലൈ 10. ഒബ്‌ജക്‌റ്റീവ് ടൈപ്പ് എഴുത്തുപരീക്ഷ, ഒബ്‌ജക്റ്റീവ് ടൈപ്പ് കമ്പ്യൂട്ടർ നോളജ് ടെസ്റ്റ്, ടൈപ്പിംഗ് (ഇംഗ്ലീഷ്) ടെസ്റ്റ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ് (ഇംഗ്ലീഷ് ഭാഷയിൽ) എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് തിരഞ്ഞെടുപ്പ്.