മികച്ച തീരുമാനമെന്ന് ഒരു വിഭാഗം, അപകടകരമെന്ന് മറുവാദം; പാഠപുസ്തക സമിതിയിൽ സുധ മൂർത്തി, തമ്മിലടിച്ച് നെറ്റിസൺസ്
മൂന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്കരിക്കാന്‍ ചുമതലയുള്ളതാണ് ഈ 19 അംഗ സമിതി.
ദില്ലി: പാഠപുസ്തകം തയ്യാറാക്കാനുള്ള സമിതിയിൽ സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തിയതിന് പിന്നാലെ തമ്മിലടിച്ച് നെറ്റിസണ്‍സ്. പാഠപുസ്തകം തയ്യാറാക്കാൻ 19 അംഗ സമിതിയെയാണ് എൻസിഇആർടി തീരുമാനിച്ചത്. ഗായകന്‍ ശങ്കര്‍ മഹാദേവന്‍, മുന്‍ ഡിജി ആയിരുന്ന ഡോ. ശേഖര്‍ മണ്ഡേ, പ്രൊഫസര്‍ സുജാതാ രാമദൊരെ, യു വിമല്‍ കുമ, മൈക്കല്‍ ദനിനോ, സുരിന രാജന്‍, ചാമു കൃഷ്ണ ശാസ്ത്രി, ഗജാനന്‍ ലോന്ധേ, രബിന്‍ ഛേത്രി, പ്രത്യുഷ കുമാര്‍ മണ്ഡല്‍, ദിനേഷ് കുമാര്‍, ക്രിതി കപൂര്‍, രഞ്ജന അറോറ എന്നിവരാണ് 19 അംഗ സമിതിയില്‍ ഇടം പിടിച്ചവര്‍.
എന്നാല്‍ വ്യത്യസ്ത മേഖലയില്‍ നിന്നുള്ളവരെ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍. എന്നാല്‍ സുധാമൂര്‍ത്തിയെ സ്കൂള്‍ പാഠപുസ്തകം തയ്യാറാക്കുന്നതിന്‍റെ പരിസരത്ത് കൊണ്ട് വരുന്നത് പോലും അപകടകരമാണ് എന്നാണ് എതിര്‍ വിഭാഗം സമൂഹമാധ്യമങ്ങളില്‍ വാദിക്കുന്നത്. എന്നാല്‍ സുധാമൂര്‍ത്തിയേ പോലെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പാഠപുസ്തക കമ്മിറ്റിയിലേക്ക് എത്താന്‍ വൈകിയെന്നും അനുകൂലിക്കുന്നവരും കുറവല്ല. എൻസിഇആർടി. മൂന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്കരിക്കാന്‍ ചുമതലയുള്ളതാണ് ഈ 19 അംഗ സമിതി.
സുധാ മൂര്‍ത്തി തന്‍റെ ഭക്ഷണരീതികളെ കുറിച്ച് തുറന്ന് പറഞ്ഞത് നേരത്തെ വലിയ രീതിയില്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇൻഫോസിസ് സഹ-സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ ഭാര്യ കൂടിയാണ് പത്മശ്രീ ജേതാവായ സുധ മൂര്‍ത്തി. നേരത്തെ എന്‍സിഇആര്‍ടി പാഠപുസ്‌കത്തില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് ചില പാഠഭാഗങ്ങൾ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യത്തിലെ വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ തുടങ്ങിയ ഭാഗങ്ങളാണ് ഒഴിവാക്കിയത്. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കി.
കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് എന്ന വിശദീകരണത്തോടെയായിരുന്നു എന്‍സിഇആര്‍ടിയുടെ നടപടി. നേരത്തേ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഗാന്ധി വധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം എന്നിവയും ഒഴിവാക്കപ്പെട്ടു. വലിയ എതിര്‍പ്പുയര്‍ന്നിട്ടും നടപടികളുമായി എന്‍സിഇആര്‍ടി മുന്നോട്ട് പോകുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം