മാർച്ചിലെ പൊതുപരീക്ഷ; കൈറ്റ് വിക്ടേഴ്‌സിൽ എസ് എസ് എൽ സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ഫെബ്രുവരി 19 മുതൽ
പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതൽ ഒമ്പത് മണി വരെ കൈറ്റ് വിക്ടേഴ്‌സിലും രാത്രി എട്ടു മുതൽ പതിനൊന്നു വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും.
തിരുവനന്തപുരം: മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഫെബ്രുവരി 19 മുതൽ 25 വരെ SSLC, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂർ ദൈർഘ്യമുള്ള നാല് ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 9 മുതൽ 11 വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകീട്ട് 6 മുതൽ 8 വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. പ്ലസ്ടുക്കാർക്ക് വൈകുന്നേരം മൂന്ന് മുതൽ ആറ് വരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകൾ വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതൽ ഒമ്പത് മണി വരെ കൈറ്റ് വിക്ടേഴ്‌സിലും രാത്രി എട്ടു മുതൽ പതിനൊന്നു വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. സംപ്രേഷണ ടൈംടേബിൾ kite.kerala.gov.in-ൽ ലഭ്യമാണ്.
ടെക്‌നിക്കൽ കണ്ടന്റ് റൈറ്റർ തസ്തിക
കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ടെക്‌നിക്കൽ കണ്ടന്റ് റൈറ്റർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിഫലം: പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെ (ഏകീകരിച്ചത്); പ്രായം 40 കവിയരുത്.
വിദ്യാഭ്യാസ യോഗ്യത: ബിടെക് /എംഎസ്സി (സൈബർ സെക്യൂരിറ്റി/ കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ അംഗീകൃത സർവകലാശാല/ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള എംസിഎ.
പ്രവൃത്തി പരിചയം: ഗവേഷണം / സാങ്കേതിക പേപ്പറുകൾ അല്ലെങ്കിൽ പ്രശസ്ത സ്ഥാപനത്തിൽ നെറ്റ്വർക്കിംഗ് / സൈബർ സെക്യൂരിറ്റി വിഷയങ്ങൾ പഠിപ്പിക്കുക അല്ലെങ്കിൽ സോഫ്‌റ്റ് വെയർ ടെസ്റ്റിംഗ് മുതലായ ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. അപേക്ഷയ്ക്കായി ലിങ്ക് സന്ദർശിക്കുക www.duk.ac.in/careers.