SSC Stenographer Notification : എസ് എസ് സി സ്റ്റെനോഗ്രാഫർ പരീക്ഷ 2022: രജിസ്ട്രേഷൻ നടപടികൾ വെബ്സൈറ്റിൽ അറിയാം
സെപ്റ്റംബർ 5 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായി ഫീസടക്കേണ്ട തീയതി സെപ്റ്റംബർ 6 ആണ്.
ദില്ലി: സ്റ്റെനോഗ്രാഫർ പരീക്ഷയുടെ രജിസ്ട്രേഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. സ്റ്റെനോഗ്രാഫർ സി ആൻഡ് ഡി പരീക്ഷയുടെ വിജ്ഞാപനമാണ് ആഗസ്റ്റ് 20 ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 5 ആണ് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in. വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസ്സായിരിക്കണം. ഗ്രേഡ് സി യിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 18 നും 30 നും ഇടയിലായിരിക്കണം. 18നും 27നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഗ്രേഡ് ഡിയിലേക്ക് അപേക്ഷിക്കാം.
സെപ്റ്റംബർ 5 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായി ഫീസടക്കേണ്ട തീയതി സെപ്റ്റംബർ 6 ആണ്. കറക്ഷൻ വിൻഡോ സെപ്റ്റംബര് 7 വരെയാണ്. നവംബറിലായിരിക്കും പരീക്ഷ നടത്തുക. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പന്ത്രണ്ടാം ക്ലാസ് ആണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പരിശോധിക്കാം.
രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?
SSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - ssc.nic.in
ഹോംപേജിൽ, രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ നിലവിലുള്ള ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
'Apply' ടാബിന് കീഴിൽ 'സ്റ്റെനോഗ്രാഫർ' ക്ലിക്ക് ചെയ്യുക.
‘Stenographer Grade 'C' & 'D' Examination, 2022’ പരീക്ഷയ്ക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോം പൂരിപ്പിക്കുക, ആവശ്യപ്പെട്ട എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
അപേക്ഷാ ഫീസ് അടച്ച് ഫോം സമർപ്പിക്കുക
പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക.
ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്റ്റംബർ 5 രാത്രി 11 മണി വരെ അപേക്ഷ സമർപ്പിക്കാം. എസ്എസ്‌സി സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി എന്നിവയുടെ വിശദമായ ഒഴിവുകളും ശമ്പള സ്കെയിലുകളും കമ്മീഷൻ പിന്നീട് അറിയിക്കും.