SSC CHSL Result 2022 :കമ്പൈൻഡ് ഹയർ സെക്കണ്ടറി ലെവൽ ടയർ 1 പരീക്ഷ ഫലം പ്രഖ്യാപിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

പരീക്ഷക്ക് ഹാജരായ വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യാം.

SSC CHSL Result declared

ദില്ലി: കമ്പൈൻഡ് ഹയർ സെക്കണ്ടറി ലെവൽ ടയർ (combined higher secondary level Tier 1 result) 1 പരീക്ഷ ഫലം പ്രഖ്യാപിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (staff selection commission). പരീക്ഷക്ക് ഹാജരായ വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യാം. മെയ് 25 മുതൽ ജൂൺ 10 വരെയാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നടത്തിയത്. 54104 വിദ്യാർത്ഥികളാണ് ടയർ 1 പരീക്ഷയിൽ യോ​ഗ്യത നേടിയത്. ഈ വിദ്യാർത്ഥികൾക്ക് ടയർ 2 പരീക്ഷക്ക് ഹാജരാകാം. സെപ്റ്റംബർ 18 നാണ് പരീക്ഷ നടത്തുക. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ തന്നെ വെബ്സൈറ്റിൽ ലഭ്യമാകും. 

പരീക്ഷ ഫലം ഡൌണ്‍ലോഡ് ചെയ്യാം

ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക -- ssc.nic.in
ഹോംപേജിൽ, 'SSC CHSL ടയർ 1 റിസൾട്ട് 2022' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്ക്രീനിന് മുന്നിൽ ഒരു PDF കാണാം
വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പർ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പാക്കുക.
ഫലം ഡൗൺലോഡ് ചെയ്ത് അതിന്റെ ഒരു പകർപ്പ് സംരക്ഷിക്കുക.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കുകയും ഒബ്കക്ഷൻസ് ഉന്നയിക്കാൻ ഉദ്യോഗാർത്ഥികൾക്ക് സമയപരിധി നൽകുകയും ചെയ്തു. ഇവയുടെ അടിസ്ഥാനത്തിൽ, അന്തിമ ഉത്തരസൂചിക രൂപീകരിക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. പരീക്ഷഫലവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.

മൾട്ടി ടാസ്കിം​ഗ് സ്റ്റാഫ് ഉത്തര സൂചിക

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ്  ഹവൽദാർ  പരീക്ഷ എന്നിവയുടെ റെസ്പോൺസ് ഷീറ്റും പ്രൊവിഷണൽ ഉത്തരസൂചികയും പുറത്തിറക്കി. ഉദ്യോ​ഗാർത്ഥികൾക്ക്  www.ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി SSC MTS 2022 ഉത്തരസൂചിക പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. ആ​ഗസ്റ്റ് 2ാം തീയതിയാണ് ഇവ പ്രസിദ്ധീകരിച്ചത്. രജിസ്ട്രേഷൻ ഐഡി, പാസ്‍വേർഡ് എന്നിവ ഉപയോ​ഗിച്ച് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം. 

2022 ജൂലൈ 5 മുതൽ ജൂലൈ 26 വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയത്. ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചിക ഡൗൺലോഡ് ചെയ്ത ശേഷം 2022 ഓഗസ്റ്റ് 7 രാത്രി 8 മണി വരെ ഒബ്ജക്ഷൻസ് ഉന്നയിക്കാം. ഓരോ ചോദ്യത്തിനും 100 രൂപ വീതം അടക്കണം.  

 

Latest Videos
Follow Us:
Download App:
  • android
  • ios