SSC CHSL Answer Key : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ ഉത്തരസൂചിക പുറത്തിറക്കി
ഉത്തരസൂചിക ഉദ്യോഗാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാം. ഉത്തരസൂചികയിൻ മേൽ ഒബ്‍ജക്ഷൻ ഉണ്ടെങ്കിൽ അറിയിക്കാനും അവസരമുണ്ട്.
ദില്ലി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) (Staff Selection Commission) 2021 ലെ കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (10+2) പരീക്ഷയുടെ (ടയർ-I) (combined higher secondary level) ഉത്തരസൂചിക (answer key) പുറത്തിറക്കി. ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in-ൽ നിന്നുള്ള SSC CHSL ടയർ 1 ഉത്തരസൂചിക ഉദ്യോഗാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാം. ഉത്തരസൂചികയിൻ മേൽ ഒബ്‍ജക്ഷൻ ഉണ്ടെങ്കിൽ അറിയിക്കാനും അവസരമുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2022 മെയ് 24 മുതൽ ജൂൺ 10 വരെ രാജ്യത്തെ വിവിധ പരീക്ഷ കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടത്തിയത്. ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രൊവിഷണൽ ഉത്തരസൂചികയാണ്. ഉദ്യോഗാർത്ഥികൾക്ക് ഒബ്ജക്ഷൻസ് ഉന്നയിക്കുന്നതിനുള്ള അവസരമുണ്ട്. ഒബ്ജക്ഷൻസ് ഉന്നയിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂൺ 27 രാത്രി 8 മണി വരെയാണ്. കമ്മീഷൻ നൽകുന്ന സൂചിക ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് ഉത്തരങ്ങൾ ക്രോസ്-ചെക്ക് ചെയ്യാം. പ്രൊവിഷണൽ കീ ഡൗൺലോഡ് ചെയ്യുന്നതിന് ഘട്ടം ഘട്ടമായുള്ള പ്രക്രിയയും നേരിട്ടുള്ള ലിങ്കും പരിശോധിക്കുക.
- ഉദ്യോഗാർത്ഥികൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം - ssc.nic.in.
- ഹോംപേജിൽ, 'Uploading of Tentative Answer Keys along with Candidates' Response Sheet of CHSLE-2021 (Tier-I)' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഒരു പുതിയ പിഡിഎഫ് ഫയൽ ലഭിക്കും
- റെസ്പോൺസ് ഷീറ്റുകളും താൽക്കാലിക ഉത്തരസൂചികകളും ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ലോഗിൻ വിശദാംശങ്ങൾ നൽകുക.
- ഇപ്പോൾ SSC CHSL ഉത്തരസൂചിക കാണുകയും എന്തെങ്കിലും ഒബ്ജക്ഷൻ ഉണ്ടെങ്കിൽ ഉന്നയിക്കുകയും ചെയ്യാം.
SSC CHSL ടയർ 1 ഉത്തരസൂചിക പ്രൊവിഷണൽ മാത്രമാണെന്ന് ഉദ്യോഗാർത്ഥികളെ ഓർമ്മിപ്പിക്കുന്നു. ഫൈനൽ ഉത്തരസൂചികയും SSC CHSL ഫലങ്ങളും ഈ ഉത്തരസൂചികയിൽ ഉന്നയിക്കുന്ന ഒബ്ജക്ഷൻസ് ഉൾപ്പെടുത്തിയ ശേഷം തയ്യാറാക്കും. കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക