സംസ്കൃത സർവ്വകലാശാല വാർത്തകൾ; പുനഃക്രമീകരിക്കപ്പെട്ട പരീക്ഷകൾ ഈ തീയതികളിൽ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി. എ. / ബി. എഫ്. എ. / ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ പരീക്ഷകൾ മാറ്റിവച്ചു.
തൃശൂർ: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ (sree sankaracharya university) നാലാം സെമസ്റ്റർ ബി. എഫ്. എ. യുടെ പുനഃക്രമീകരിക്കപ്പെട്ട പരീക്ഷകൾ (examination) ജൂൺ 28, 29 തീയതികളിൽ നടക്കും. ജൂൺ 22ന് നിശ്ചയിച്ചിരുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി. എ. / ബി. എഫ്. എ. / ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ പരീക്ഷകൾ മാറ്റിവച്ചു.
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ഐ.ടി മിഷന് വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടിലേയ്ക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി), സീനിയര്‍ പ്രോഗ്രാമര്‍ (ജാവ) എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18 വൈകീട്ട് 5 മണി വരെ. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.careers.cdit.org അല്ലെങ്കില്‍ www.cdit.org വെബ്സൈറ്റ് സന്ദര്‍ശിക്കുക.
റാങ്ക് പട്ടിക റദ്ദാക്കി
തൃശൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (എസ് ആര്‍ ഫോര്‍ എസ് ടി) (കാറ്റഗറി നമ്പര്‍ 348/2017) തസ്തികയുടെ തിരഞ്ഞെടുപ്പിന് വേണ്ടി 2019 ജൂണ്‍ 11ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (RL NO.348/19/DOR) മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.