കേരളസർവകലാശാല ഡിഗ്രി, പിജി പ്രവേശനം: സ്പോർട്സ് ക്വാട്ടയിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ

കേരളസർവകലാശാല ഒന്നാം വർഷ ബിരുദ, ബിരുദാനന്തരബിരുദ പ്രവേശനം 2022 സ്പോർട്സ് ക്വാട്ട ഒഴിവുളള സീറ്റുകളിലേക്ക് കോളേജ് തലത്തിൽ സ്പോട്ട് അഡ്മിഷൻ നവംബർ 03 ന്

Spot admission for sports quota of degree pg courses in Kerala University

തിരുവനന്തപുരം : കേരളസർവകലാശാലയുടെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തരബിരുദ പ്രവേശനം 2022 ലേക്കുളള സ്പോർട്സ് ക്വാട്ട ഒഴിവുളള സീറ്റുകളിലേയ്ക്ക് നവംബർ 3-ാം തീയതി കോളേജ് തലത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലുൾപ്പെട്ടവരെ പരിഗണിച്ചതിനുശേഷം മാത്രമേ മറ്റ് വിദ്യാർത്ഥികളെ (പ്രൊഫൈലിൽ സ്പോർട്സ് ക്വാട്ട യെസ് വച്ച് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തവരെ) പരിഗണിക്കുകയുളളൂ. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നവംബർ 3-ാം തീയതി 10.00 മണിക്ക് മുൻപായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് കോളേജുകളിൽ ഹാജരാകേണ്ടതാണ്.

എല്ലാ കോളേജുകളിലും എല്ലാ കോഴ്സുകൾക്കും ഒരേ ഷെഡ്യൂൾ തന്നെയാണ് കൗൺസിലിംഗ് നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസിലിങ്ങിൽ പങ്കെടുക്കാൻ രക്ഷകർത്താവ് / പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകർത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കിൽ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാർത്ഥി ഒപ്പിട്ട
authorization letter എന്നിവ ഹാജരാക്കണം. വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് https://admissions.keralauniversity.ac.in സന്ദർശിക്കുക. 

കേരളസർവകലാശാല ഒന്നാം വർഷ ബി.എഡ് പ്രവേശനം -2022 ഒഴിവുളള സീറ്റുകളിലേക്ക് കോളേജ് തലത്തിൽ സ്പോട്ട് അഡ്മിഷൻ നവംബർ 03 ന്

കേരളസർവകലാശാലയുടെ ഒന്നാം വർഷ ബി.എഡ്. പ്രവേശനം - 2022 ഒഴിവുളള സീറ്റുകളിലേയ്ക്ക് നവംബർ 03-ാം തീയതി സ്പോട്ട് അഡ്മിഷൻ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. പ്രൊഫൈലിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ യോഗ്യതകളും തെളിയിക്കുന്ന സർട്ടിഫിക്കറ്റു
കളുടെ അസ്സൽ അഡ്മിഷൻ സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതാണ്. EWS വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതേണ്ടതാണ്.

എല്ലാ കോളേജുകളിലും എല്ലാ കോഴ്സുകൾക്കും ഒരേ ദിവസം തന്നെയാണ് അഡ്മിഷൻ നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ കോളേജുകളിൽ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകർത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കിൽ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാർത്ഥി ഒപ്പിട്ട authorization letter
എന്നിവ ഹാജരാക്കണം. ഒഴിവുളള സീറ്റുകളുടെ വിവരങ്ങൾ നവംബർ 02-ാം തീയതി അഡ്മിഷൻ വെബ്പോർട്ടലിൽ
(https://admissions.keralauniversity.ac.in) ലഭ്യമാക്കുന്നതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios