സ്‌പെഷ്യൽ എഡ്യൂക്കേറ്റർ വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 13 ന്; നിയമനം കരാർ അടിസ്ഥാനത്തിൽ
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴfവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴfവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് യോഗ്യത. ഉദ്യോഗാർഥികൾ സെപ്റ്റംബർ 13ന് രാവിലെ 9ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ് സ്‌കൂൾ കോമ്പൗണ്ട് കിള്ളിപ്പാലം, തിരുവനന്തപുരം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471-2455590, 2455591.
എം.ടെക് അപേക്ഷ തീയതി നീട്ടി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ എം.ടെക് പ്രവേശനത്തിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട തീയതി സെപ്റ്റംബർ 12 വരെ നീട്ടി. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ അയക്കുന്നതിനുള്ള മാർഗനിർദേശങ്ങളും www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ്‌സൈറ്റുകളിലുണ്ട്. പൊതു വിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായി ഫീസ് അപേക്ഷയോടൊപ്പം അടയ്ക്കാം.
ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റിന്റെ ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. സെപ്റ്റംബർ 26, വൈകിട്ട് മൂന്നു വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
കെ.ജി.ടി.ഇ കോഴ്‌സ്
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ്‌വർക്ക് എന്നിവയിൽ ഒഴിവുളള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷഫോം wwww.sitttrkerala.ac.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം സെൻട്രൽ പോളിടെക്‌നിക് കോളേജിന്റെ ഓഫീസിൽ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15ന് വൈകിട്ട് നാലുവരെ. ഫോൺ: 0471-2360391.