Asianet News MalayalamAsianet News Malayalam

പത്താം ക്ലാസ് കഴിഞ്ഞവരാണോ? സൗജന്യമായി തൊഴിൽ പരിശീലനം, ജോലിയും ഉറപ്പ്; ചെയ്യേണ്ടത് ഇത്രമാത്രം...

18 മുതൽ 35 വയസ് വരെയുള്ളവർക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം. പഠന ശേഷം ജോലിയും സൗജന്യമായി ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

skill india host pradhanmantri kaushal kendra free job training program in kerala
Author
First Published Sep 19, 2024, 8:00 PM IST | Last Updated Sep 19, 2024, 8:00 PM IST

തിരുവനന്തപുരം: പത്താം ക്ലാസ് കഴിഞ്ഞവർക്കായി സൗജന്യ തൊഴിൽ പരിശീലനവുമായി സ്കിൽ ഇന്ത്യ. പ്രധാന്‍ മന്ത്രി കൌശല്‍ വികാസ് യോജനക്ക് കീഴിൽ ദേശീയ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ സഹകരണത്തോടെയാണ് സൗജന്യ തൊഴിൽ പരിശീലനം നടക്കുന്നത്. തിരുവനന്തപുരം പ്രാവച്ചമ്പലത്തെ ബർമ്മ ടവറിൽ പ്രവർത്തിക്കുന്ന പ്രധാന്‍ മന്ത്രി കൌശല്‍ കേന്ദ്രയിൽ വെച്ചാണ് പരിശീലനം നൽകുന്നത്.

കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, റീട്ടെയിൽ ബില്ലിംഗ് അസോസിയേറ്റ്, നെറ്റ്‍വർക്കിംഗ് ടെക്നീഷ്യൻ 5 ജി, സിസിടിവി ടെക്നീഷ്യൻ, ഐഒടി ഡിവൈസ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് പരീശീലനം നൽകുന്നത്. പരിശീലനത്തിന് ശേഷം 100 ശതമാനം തൊഴിൽ അവസരവും ഉറപ്പുനൽകുന്നുണ്ട്. 18 മുതൽ 35 വയസ് വരെയുള്ളവർക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം. പഠന ശേഷം ജോലിയും സൗജന്യമായി ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷ നൽകാനായി 8891612447, 6282083364 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Read More : 108 സ്ഥാപനങ്ങൾക്ക് പണികിട്ടി, ഭക്ഷണ സാധനങ്ങൾക്ക് ഗുണമേന്മയില്ല, ഗുരുതര വീഴ്ച; പൂട്ടിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios