20,000 രൂപ സ്കോളർഷിപ്പോടെ ആറ് മാസത്തെ കോഴ്സ്, 100 ശതമാനം പ്ലേസ്മെന്‍റ് വാഗ്ദാനം; ഇതാ അവസരം
ഡിസംബറിലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത് . വിശദവിവരങ്ങള്‍ക്ക് https://ictkerala.org എന്ന ലിങ്ക് സന്ദര്‍ശിക്കുക. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് മിഷന്‍റെ ഇരുപതിനായിരം രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ കെ ഇ എം) ചേര്‍ന്ന് ഐ സി ടി അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആറ് മാസത്തെ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു. ആറ് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകളായ ഡാറ്റാ സയന്‍സ് ആന്‍റ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്‍റ് (MEAN & MERN), സ്‌പെഷ്യലിസ്റ്റ് ഇന്‍ സോഫ്റ്റ്‍വെയർ ടെസ്റ്റിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.
ഡിസംബറിലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത് . വിശദവിവരങ്ങള്‍ക്ക് https://ictkerala.org എന്ന ലിങ്ക് സന്ദര്‍ശിക്കുക. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് മിഷന്‍റെ ഇരുപതിനായിരം രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കെ കെ ഇ എം സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത യോഗ്യരായ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പന്ത്രണ്ടായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഐ സി ടി അക്കാദമിയും നല്‍കുന്നു.
കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം പ്ലേസ്മെന്‍റ് അസിസ്റ്റന്‍സും നല്‍കുമെന്നും ഐ സി ടി അറിയിച്ചു. ഈ പ്രോഗ്രാമുകളിലേക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437 | 471 270 0811 എന്ന നമ്പരിലേയ്ക്കോ info@ictkerala.org എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
'കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ ആദ്യമായി കയറി, അവർ ചെയ്ത കാര്യങ്ങൾ!' ഹൃദയം തൊടുന്ന കുറിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം