ട്രയൽ ക്ലാസ്സുകളിലെ പോരായ്മകൾ പരിഹരിക്കും, രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ

രാവിലെ എട്ടരമണി മുതൽ വൈകിട്ട് അഞ്ചരവരെയാണ് ക്ലാസ്. മൂന്ന് ദിവസത്തെ ടൈംടേബിൾ വിക്ടേഴ്സ് ചാനൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

second term online classes starts today in victors channel kerala

തിരുവനന്തപുരം: രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ വിക്ടേഴ്സ് ചാനലിൽ തുടങ്ങും. ജൂൺ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികൾക്കും ഓൺലൈൻ സൗകര്യമില്ലാതിരുന്നതിനാൽ കഴിഞ്ഞ ആഴ്ചയിൽ ക്ലാസുകളുടെ പുനഃസംപ്രേക്ഷണമായിരുന്നു. ഉറുദു, അറബി, സംസ്കൃതം, ക്ലാസുകൾ കൂടി ഇന്ന് തുടങ്ങും. രാവിലെ എട്ടരമണി മുതൽ വൈകിട്ട് അഞ്ചരവരെയാണ് ക്ലാസ്. മൂന്ന് ദിവസത്തെ ടൈംടേബിൾ വിക്ടേഴ്സ് ചാനൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടിവിയോ ലാപ്‌ടോപ്പോ, മൊബൈലോ ഇല്ലാത്ത 2800 വീടുകളാണ് ഇനിയുള്ളതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണ്ടെത്തൽ. ഈ കൂട്ടികൾക്ക് രണ്ട് ദിവസത്തിനകം പഠന സൗകര്യം ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. സൗകര്യങ്ങൾ ഒരുക്കുന്നതിന് എംഎൽഎമാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ടുകൾ ഉപയോഗിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കുള്ള ക്ലാസുകൾ, വൈറ്റ് ബോർഡ് പദ്ധതിയിലൂടെ യുട്യൂബ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ലഭ്യമാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. തമിഴ്, കന്നഡ മീഡിയം ക്ലാസുകളും യുട്യൂബിൽ കിട്ടും. ഈ മൂന്ന് വിഭാഗങ്ങൾക്കും വേണ്ടിയുള്ള യുട്യൂബ് ചാനലുകൾ ബുധനാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

 

Latest Videos
Follow Us:
Download App:
  • android
  • ios