വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്, വനിത ഐടിഐ സീറ്റൊഴിവുകളെക്കുറിച്ചറിയാം
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ പ്രസ് ഓപറേഷന്‍, പ്രസ് വര്‍ക്ക് എന്നീ കോഴ്സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന വോക്കേഷണല്‍ ട്രെയിനിംഗ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ പ്രസ് ഓപറേഷന്‍, പ്രസ് വര്‍ക്ക് എന്നീ കോഴ്സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. അപേക്ഷാഫോറം www.stttirkerala.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറവും സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും 25 രൂപ അപേക്ഷാഫീസും സഹിതം സെന്‍ട്രല്‍ പോളിടെക്നിക് കോളേജിന്റെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 15 വൈകുന്നേരം നാലുമണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712360391.
വനിതാ ഐടിഐയില്‍ ഒഴിവ്
ചാലക്കുടി ഗവ.വനിതാ ഐടിഐയില്‍ 2022-23 വര്‍ഷത്തെ പ്രവേശനത്തിന് വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍, ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡുകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ സ്ഥാപനത്തില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 12 വൈകീട്ട് 5 മണി. ഫോണ്‍: 0480-2700816, 9497061668, 9020586130, 9809211980
ട്രേഡ്സ്മാൻമാരുടെ 17 ഒഴിവ്
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വകുപ്പുകളിൽ ട്രേഡ്സ്മാൻമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇലക്ട്രിക്കൽ (4), ഇലക്ട്രോണിക്സ് (4), മെക്കാനിക്കൽ (2), സിവിൽ (7) എന്നീ ട്രേഡുകളിലാണ് ഒഴിവ്. ഐ ടി ഐ/ടി എച്ച് എസ് എൽ സി/തത്തുല്യ യോഗ്യതയോ എൻ ടി സി/ കെ ജി സി ഇ/ വി എച്ച് എസ് ഇ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അതത് ട്രേഡിൽ പ്രാവീണ്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 14ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി എഴുത്ത് പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കുക.