ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങൾ നേടിയത് ഇവരാണ്...

ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയ ഗവേഷണ നേട്ടങ്ങൾ കൈവരിക്കുന്ന ആറ്  യുവ ശാസ്ത്രജ്ഞർക്കാണ് പുരസ്‌കാരം നൽകുന്നത്. 

Science and Technology Council Young Scientist Awards

തിരുവനന്തപുരം: കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ  2022-ലെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സി. എസ്. ഐ. ആറിന്റെ മെറ്റീരിയൽസ്  ആൻഡ് ടെക്‌നോളജി  വിഭാഗം സീനിയർ സയൻറ്റിസ്റ്റ് ഡോ. അച്ചു ചന്ദ്രൻ, വി. എസ്. എസ്. സി. യുടെ സ്‌പേയ്‌സ് ഫിസിക്‌സ് ലബോറട്ടറിയിലെ സയൻറ്റിസ്റ്റ് ഡോ. കെ. എം. അമ്പിളി, സി. എസ്. ഐ. ആറിന്റെ അഗ്രോപ്രോസസിങ് ആൻഡ് ടെക്‌നോളജി വിഭാഗത്തിലെ സയൻറ്റിസ്റ്റ് ഡോ. ആൻജിനേയലു കൊത്തകോട്ട, അമൃത വിദ്യാപീഠം സ്‌കൂൾ ഓഫ് ബയോടെക്‌നോളജിയിലെ റിസർച്ച് സയൻറ്റിസ്റ്റ് ഡോ. അരവിന്ദ് മാധവൻ, രാജീവ് ഗാന്ധി സെൻറ്റർ ഫോർ ബയോടെക്‌നോളജിയിലെ സയൻറ്റിസ്റ്റ് ഡോ. ആർ. ധന്യ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റൻറ്റ് പ്രൊഫസർ ഡോ. നോയൽ ജേക്കബ് കളീക്കൽ എന്നിവർക്കാണു പുരസ്‌കാരം.

ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയ ഗവേഷണ നേട്ടങ്ങൾ കൈവരിക്കുന്ന ആറ്  യുവ ശാസ്ത്രജ്ഞർക്കാണ് പുരസ്‌കാരം നൽകുന്നത്. ജേതാക്കൾക്ക് 50,000 രൂപ ക്യാഷ് അവാർഡും മുഖ്യമന്ത്രിയുടെ സ്വർണ മെഡലും തെരഞ്ഞെടുക്കപ്പെടുന്ന പ്രൊജക്ടുകൾക്കായി 50 ലക്ഷം രൂപ വരെയുള്ള ധനസഹായവും ലഭിക്കും. ഒരു അന്തർദേശീയ ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ സഹായവും നൽകും. ഫെബ്രുവരി 12 ന് കുട്ടിക്കാനം മാർ ബസേലിയോസ് കൃസ്ത്യൻ എൻജിനീയറിങ് കോളേജിൽ നടക്കുന്ന 35-ാമത് കേരളാ സയൻസ് കോൺഗ്രസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios