Scholarship : ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: സ്കൂളുകൾ വിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭ്യമാക്കണം
അർഹമായ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഇ-ഗ്രാന്റ്സ് പോർട്ടലിലും www.bcdd.kerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന (OEC Students) ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് (educational assistance) അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈൻ ആയി ജൂൺ 30 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അർഹമായ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഇ-ഗ്രാന്റ്സ് പോർട്ടലിലും www.bcdd.kerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. കൊല്ലം മേഖലാ ഓഫീസ് - 0474 2914417, എറണാകുളം ഓഫീസ് - 0484 2429130, പാലാക്കാട് മേഖലാ ഓഫീസ് - 0491 2505663, കോഴിക്കോട് മേഖലാ ഓഫീസ് - 0495 2377786.
എസ് എസ് എൽ സി പരീക്ഷഫലം ഇന്ന് 3 മണിക്ക്; 4 മണി മുതൽ വെബ്സൈറ്റുകളിൽ
സഹകരണ ബാങ്ക് ജൂനിയര്‍ ക്ലാര്‍ക്ക് സൗജന്യ പരീക്ഷാപരിശീലനം
കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലെ ജൂനിയര്‍ ക്ലാര്‍ക്ക് നിയമനത്തിനായി സഹകരണ സര്‍വീസ് എക്സാമിനേഷന് ബോര്‍ഡ് നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ ഓഫ്ലൈന് പരിശീലന പരിപാടി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 04812731025/ 9605674818 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ടീച്ചർ ട്രെയിനിംഗ്, സോഫ്റ്റ് വെയർ ആന്റ് ഹാർഡ് വെയർ, മൊബൈൽ ഫോൺ ടെക്നോളജി, അക്കൗണ്ടിംഗ് ആന്റ് ടാലി, മൾട്ടീമീഡിയ ആന്റ് അനിമേഷൻ, ലോജിസ്റ്റിക്സ്, ഫാഷൻ ആന്റ് ഇന്റീരിയർ, റോബോട്ടിക്സ്, ഡ്രോൺ ടെക്നോളജീസ്, മാനേജ്മെൻറ് കോഴ്സുകൾ നടത്തുന്നതിനായി പഠന കേന്ദ്രങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ, നാലാം നില, ടെക്നോപ്ലാസ, എന്‍.എച്ച് ബൈപാസ്, കണ്ണാടിക്കാട്, കുണ്ടന്നൂർ, എറണാകുളം. ഫോൺ 7510832813.