SAY Exam Hall Ticket : സേ പരീക്ഷകളുടെ ഹാൾടിക്കറ്റ് പുറത്തിറക്കി; ഈ വെബ്സൈറ്റുകളിൽ നിന്നും ലഭിക്കും

എസ് എസ് എൽ സി സേ, ടി എച്ച് എസ് എൽ സി സേ, എ എച്ച് എസ് എൽ സി സേ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു 

SAY Exam Hall Ticket published in websites

തിരുവനന്തപുരം: 2022 ജൂലൈ 11 ന് ആരംഭിക്കുന്ന (SAY Exams Hall Ticket) എസ് എസ് എൽ സി സേ, ടി എച്ച് എസ് എൽ സി സേ, എ എച്ച് എസ് എൽ സി സേ പരീക്ഷകളുടെ ഹാൾ ടിക്കറ്റ്, sslcexam.kerala.gov.in, thlsexam.kerala.gov.in, ahslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണെന്ന് പരീക്ഷ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. 

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂൾ പതിനൊന്നാം ക്ലാസ്  പ്രവേശനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ  ഈ അദ്ധ്യയനവർഷത്തിലെ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerela.gov.in/thss വെബ്‌സൈറ്റ് മുഖേന ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22. ഓൺലൈനായി അപേക്ഷിക്കുന്നവർ അപേക്ഷ പൂർത്തിയാക്കി വെബ്‌സൈറ്റിൽ നിന്ന് പൂർണ്ണമായ അപേക്ഷ ഡൗൺലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്‌ട്രേഷൻ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) ജൂലൈ 25ന് വൈകിട്ട് 3 മൂന്നിനു മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം. CBSE/ISC വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് പ്രസ്തുത തീയതിയ്ക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമർപ്പിക്കുന്നതിന് യുക്തമായ അവസരം ലഭ്യമാക്കും.

Latest Videos
Follow Us:
Download App:
  • android
  • ios