കൈറ്റ് വിക്‌ടേഴ്‌സിൽ 'സത്യമേവജയതേ' സംപ്രേഷണം തിങ്കൾ മുതൽ

 ഓഗസ്റ്റ് 29 തിങ്കൾ മുതൽ വ്യാഴം വരെ വൈകുന്നേരം 6.30നാണ് സംപ്രേഷണം. പുനഃസംപ്രേഷണം ചൊവ്വ മുതൽ വെള്ളിവരെ രാവിലെ 8.30 നും.

sathyameva jayathe programme starts from monday

തിരുവനന്തപുരം:  കൈറ്റ് വിക്‌ടേഴ്‌സിൽ 'സത്യമേവജയതേ' (Digital Media Information Literacy for students) സംപ്രേഷണം ആരംഭിക്കുന്നു. ഇന്റർനെറ്റ് അധിഷ്ഠിത പഠനത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളോടൊപ്പം ഇന്റർനെറ്റിന്റെയും സാഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെ പറ്റിയും ഇവ നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെക്കുറിച്ചും വ്യക്തി എന്ന നിലയിൽ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഓർമിപ്പിക്കുന്നതാണു പരിപാടി. ഓഗസ്റ്റ് 29 തിങ്കൾ മുതൽ വ്യാഴം വരെ വൈകുന്നേരം 6.30നാണ് സംപ്രേഷണം. പുനഃസംപ്രേഷണം ചൊവ്വ മുതൽ വെള്ളിവരെ രാവിലെ 8.30 നും.

സൗജന്യ പരീക്ഷാപരിശീലനം
ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് പി.എസ്.സി, ഡിഗ്രി പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് ഹാജർ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റൈപ്പന്റ് ലഭിക്കും.
ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി/ഒ.ഇ.സി) എന്നിവയുടെ സർട്ടിഫിക്കറ്റ്, പി.എസ്.സി ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ 26. ഫോൺ: 0484-2623304.

എം.ടെക് അഡ്മിഷൻ
കേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ. ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തരബിരുദ (എം.ടെക്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. ഇലക്ട്രോണിക്‌സിൽ വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം.ടെക്. വെള്ളയമ്പലത്തെ സിഡാക് ക്യാമ്പസിലാണ് ഇ.ആർ.& ഡി.സി.ഐ ഐ.ടി പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികളിൽ മികച്ച നിലവാരം പുലർത്തുന്നവർക്ക് സിഡാക്കിലും മറ്റു മികച്ച ഐടി -     ഇലക്ട്രോണിക്‌സ് കമ്പനികളിലും പ്രോജെക്ടുകളിൽ പ്രവർത്തിക്കാനും പഠനശേഷം പ്രോജെക്ട് എൻജിനീയറായി സിഡാക്കിൽ തന്നെയോ മറ്റു മികച്ച കമ്പനികളിലോ പ്ലേസ്മെന്റിന് അവസരം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് (erdciit.ac.in) സന്ദർശിക്കുകയോ ഫോണിൽ (04712723333 Extn:250, 295, 8547897106, 9446103993, 81388997025) ബന്ധപ്പെടുകയോ ചെയ്യുക.
 

Latest Videos
Follow Us:
Download App:
  • android
  • ios