സംസ്‌കൃത സര്‍വകലാശാല ഡിഗ്രി, പിജി വിഭാഗങ്ങളിലെ സെമസ്റ്റർ അവധി പ്രഖ്യാപിച്ചു
എം ഫിൽ./പിഎച്ച് .ഡി. വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ബാധകമല്ല.
കൊച്ചി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവംബർ
ഒന്ന് മുതൽ 30 വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സെമസ്റ്റർ അവധിക്ക് ശേഷം ഡിസംബർ
ഒന്നിന് ക്ലാസ്സുകൾ പുനഃരാരംഭിക്കും. എംഫിൽ/പി എച്ച് ഡി വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ബാധകമല്ല.
എം എ (മ്യൂസിയോളജി) ക്ലാസുകൾ നവംബർ 30 വരെ
സര്‍വകലാശാലയിലെ 2020 അഡ്മിഷൻ എം എ (മ്യൂസിയോളജി) വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ ക്ലാസുകൾ നവംബർ 30 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു.
ഒന്നാം സെമസ്റ്റർ ബി എ കോഴ്സ് രജിസ്ട്രേഷൻ അവസാന തീയതി നവംബർ 2
സര്‍വകലാശാലയിലെ ഒന്നാം സെമസ്റ്റർ ബി എ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രോജക്ട് ഉൾപ്പെടെയുള്ളവയുടെ കോഴ്സ്
രജിസ്ട്രേഷൻ പുതുക്കിയ സിലബസ് പ്രകാരം ഓൺലൈനായി നവംബർ രണ്ടുവരെ രജിസ്റ്റർ ചെയ്യാമെന്ന് സർവ്വകലാശാല അറിയിച്ചു.
കോഴ്സ് രജിസ്ട്രേഷൻ കൃത്യസമയത്ത് ചെയ്യാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷാ രജിസ്ട്രേഷൻ നടത്തുന്നതിനോ പരീക്ഷ എഴുതുന്നതിനോ
അനുവാദമുണ്ടായിരിക്കുന്നതല്ല.