Sanskrit University : സംസ്കൃത സർവ്വകലാശാല പി ജി പ്രവേശനം : ഓപ്ഷൻ സൌകര്യം ജൂൺ ഒന്ന് വരെ

സർവ്വകലാശാലയുടെ വെബ്സൈറ്റിൽ ഓപ്ഷൻ നൽകുന്നതിനുളള സൌകര്യം ഒരുക്കിയിട്ടുണ്ട്.  

Sanskrit University PG admission

തൃശൂർ: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ (Sankaracharya Sanskrit University) പി. ജി. പ്രവേശന പരീക്ഷയിൽ യോഗ്യത (PG Entrance Examination) നേടിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ക്യാമ്പസ് / പ്രാദേശിക കേന്ദ്രങ്ങൾ തെരെഞ്ഞെടുക്കുന്നതിനുളള (Option) ഓപ്ഷൻ നൽകാനുളള സൌകര്യം ജൂൺ ഒന്ന് വരെയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.  ഒരു വിദ്യാർത്ഥിക്ക് പരമാവധി രണ്ട് പ്രാദേശിക ക്യാമ്പസുകൾ തെരെഞ്ഞെടുക്കുന്നതിന് ഓപ്ഷൻ നല്കാൻ കഴിയും. സർവ്വകലാശാലയുടെ വെബ്സൈറ്റിൽ ഓപ്ഷൻ നൽകുന്നതിനുളള സൌകര്യം ഒരുക്കിയിട്ടുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ജൽജീവൻ മിഷൻ വൊളന്റിയർമാരെ നിയമിക്കുന്നു
 
കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ, നാട്ടിക ഓഫീസിൽ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി 
179 ദിവസത്തേയ്ക്ക് വൊളന്റിയർമാരെ നിയമിക്കുന്നു.  പ്രതിദിനം 631 രൂപയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 3ന്  രാവിലെ 11 മണി മുതൽ 3 മണി വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷൻ, എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ഹാജരാകണം. നിയമനം ജൽ ജീവൻ മിഷൻ പ്രവർത്തികൾക്ക് വേണ്ടിയുള്ളതും താൽക്കാലികവുമാണ്. യോഗ്യത: സിവിൽ എൻജിനീയറിംഗിൽ ബി.ടെക്, ഡിപ്ലോമ സിവിൽ, ഐ.ടി.ഐ. സിവിൽ ഇവയിൽ ഏതെങ്കിലും ഒന്നും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.

ഫിഷറീസ് ആൻഡ് അക്വാകൾച്ചർ: സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു 
 

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് നാഷണൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസസിന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. 

ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന കേരളത്തിലെ എസ് സി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ തെരഞ്ഞെടുത്ത 50 യുവതി, യുവാക്കൾക്ക് സ്റ്റൈപെന്റോട് കൂടി ജൂൺ 15 മുതൽ ജൂലൈ 1 വരെയും ജൂലൈ 4 മുതൽ 21 വരെയും കളമശ്ശേരി കീഡ് കാമ്പസിൽ വെച്ച് രണ്ട് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 

ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, അലങ്കാര മത്സ്യബന്ധനം, മാർക്കറ്റ് സർവേ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, നാഷണൽ ഫിഷറീസ് ഡവലപ്പ്മെന്റ് ബോർഡിന്റെ പദ്ധതികൾ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഹൈബ്രിഡ്, സോളാർ, വിൻഡ് എനർജി ആപ്ലിക്കേഷനുകൾ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ ക്ലാസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. താൽപ്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് സന്ദർശിച്ച് ജൂൺ 9ന് മുൻപ് അപേക്ഷ സമർപ്പിക്കണം.  ഫോൺ: 0484- 2532890/ 2550322/ 9605542061/ 7012376994.

 

Latest Videos
Follow Us:
Download App:
  • android
  • ios