സംസ്കൃത സർവ്വകലാശാല ഒന്നാം സെമസ്റ്റർ പി. ജി. ക്ലാസ്സുകൾ ജൂൺ 30ന് ആരംഭിക്കും

പി. ജി. പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്മെന്റ് ജൂൺ 25ന് പ്രസിദ്ധീകരിക്കും.

sanskrit university first semester PG classes starts June 30

തൃശൂർ:  ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ (sree sankaracharya sanskrit university) ഒന്നാം സെമസ്റ്റർ പി. ജി. ക്ലാസ്സുകൾ (PG Classes) ജൂൺ 30ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.  പി. ജി. പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്മെന്റ് ജൂൺ 25ന് പ്രസിദ്ധീകരിക്കും.  രണ്ടാം ഘട്ട അലോട്ട്മെന്റിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ജൂൺ 27, 28 തീയതികളിൽ പ്രവേശന നടപടികൾ പൂർത്തീകരിക്കണം.  പ്രവേശന നടപടികൾ പൂർത്തിയായ വിദ്യാർത്ഥികളുടെയും ഒഴിവുളള സീറ്റുകളുടെയും വിവരങ്ങൾ ജൂൺ 30ന് വൈകീട്ട് അഞ്ചിന് മുമ്പായി സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സംസ്കൃത സർവ്വകലാശാല ബി. എ. പരീക്ഷകൾ 13ന് തുടങ്ങും. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുന:ക്രമീകരിച്ച രണ്ടാം സെമസ്റ്റർ ബി. എ. പരീക്ഷകൾ ജൂലൈ 13ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഓഗസ്റ്റിൽ നടത്തുന്ന പ്ലസ് ടു തല പ്രാഥമിക പരീക്ഷയുടെ മത്സരപരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു.  പരിശീലനം സൗജന്യമാണ്.  ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.  കൂടുതൽ വിവരങ്ങൾക്ക് 8078857553, 9847009863, 9656077665. 

Latest Videos
Follow Us:
Download App:
  • android
  • ios