പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഫെലോ ഒഴിവ്; കരാർ നിയമനത്തിലേക്ക് ജൂൺ 23 വരെ അപേക്ഷിക്കാം

പ്രോജക്ടുകളിലും, ഗവേഷണ പ്രവൃത്തികളിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും.

research fellow vacancy in Institute of Parliamentary Affairs

തിരുവനന്തപുരം: ശാന്തിനഗറിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ (institute of parliamentary affairs) ഒരു റിസർച്ച് ഫെലോയുടെ (research fellow) താൽക്കാലിക ഒഴിവുണ്ട് (temporary vacancy). ഒരു വർഷത്തേക്കാണ് കരാർ നിയമനം. പ്രതിമാസ വേതനം 20,000 രൂപ. മാനവിക വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 01.01.2022ന് 35 വയസ് കവിയരുത് (എസ്.സി./എസ്.ടി, ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും). മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയ യോഗ്യതകളാണ്.

 പ്രോജക്ടുകളിലും, ഗവേഷണ പ്രവൃത്തികളിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവർ 23ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷയും, വിശദമായ ബയോഡേറ്റയും, പ്രായം വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ അയയ്ക്കണം. അപേക്ഷകൾ രജിസ്ട്രാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ്, ബിൽഡിംഗ് നം.32, ടി.സി.81-1051, ശാന്തിനഗർ, തിരുവനന്തപുരം -695001, എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-2339266, വിശദാംശങ്ങൾക്ക്: www.ipaffairs.org.

ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സ്; അപേക്ഷകർക്ക് പ്രായപരിധിയില്ല, ബിരുദം യോ​ഗ്യത

ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി ഐബിഎം സംഘം ചർച്ച നടത്തി
ഉന്നതവിദ്യാഭ്യാസമേഖലയിലെ സഹകരണസാധ്യതകൾ ചർച്ചചെയ്യാൻ അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഐബിഎം കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. മസ്തിഷ്‌ക ചോർച്ച ലഘൂകരിച്ച്, സർക്കാർ ലക്ഷ്യമിടുന്ന 'ബ്രെയിൻ ഗെയിൻ' നേടുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നത്. വ്യവസായവും അക്കാദമിക് പ്രവർത്തനങ്ങളും പരസ്പരം കൈകോർക്കുന്ന വിധത്തിൽ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ പരിവർത്തിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ മുൻകൈ വളരെ ഗുണപരമായി കാണുന്നുവെന്ന് ഐബിഎം സംഘം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നൈപുണ്യ വികസനമേഖലയ്ക്ക് സവിശേഷ ശ്രദ്ധകൊടുത്തു പ്രവർത്തിക്കുന്ന 'അസാപ്', 'ബ്രെയിൻ ഗെയിൻ' പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ തുടങ്ങിയ ഏജൻസികളെക്കൂടി പങ്കെടുപ്പിച്ച് തുടർചർച്ചകൾ നടത്താൻ മന്ത്രി നിർദ്ദേശിച്ചു. ഐബിഎം ഓട്ടോമേഷൻ ജനറൽ മാനേജർ ദിനേശ് നിർമ്മലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഐബിഎം സോഫ്റ്റ്‌വെയർ ലാബ് വൈസ് പ്രസിഡന്റ് ഗൗരവ് ശർമ്മ, സോഫ്റ്റ്‌വെയർ ലാബ് ട്രാൻസ്ഫർമേഷൻ ലീഡർ ചാർലി കുര്യൻ, ഓട്ടോമേഷൻ ഡയറക്ടർ വിശാൽ ചഹാൽ, ഗവർമെന്റ് & റെഗുലേറ്ററി അഫയേഴ്സ്  എക്‌സിക്യുട്ടീവ് ഗൗരവ് മഹാജൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.


 

Latest Videos
Follow Us:
Download App:
  • android
  • ios