ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, 50 എംപി ക്യാമറ, ചുള്ളന്‍ സി 35 റിയല്‍മി ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 11,999 രൂപ!

 ഈ ഡിസൈന്‍ ഉപയോഗിക്കുന്ന വണ്‍പ്ലസ് ഫോണുകളും ഓപ്പോ ഫോണുകളും ഉണ്ട്. ഇത് ഐഫോണിന് സമാനമായ ടച്ച് നല്‍കുന്നു.

Realme C35 presented in India

ദില്ലി: റിയല്‍മി സി 35 (Realme C35) ഒടുവില്‍ ഇന്ത്യയിലെത്തി. റിയല്‍മിയില്‍ (Realme) നിന്നുള്ള പുതിയ ഫോണ്‍ വിലക്കുറവുണ്ടെങ്കിലും, പക്ഷേ സവിശേഷതകളില്‍ വലുതാണ്. ഒരു വലിയ ഫുള്‍-എച്ച്ഡി ഡിസ്പ്ലേ, പിന്നില്‍ 50-മെഗാപിക്സല്‍ സെന്‍സറുള്ള മൂന്ന് ക്യാമറകള്‍, മിക്ക ഉപയോക്താക്കളും വിലമതിക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് ബാറ്ററി എന്നിവ ലഭിക്കും. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ മാസം തായ്ലന്‍ഡില്‍ അരങ്ങേറിയ ഈ ഫോണ്‍ ജിടി 2 പ്രോയുടെയും ബിബികെ ഇലക്ട്രോണിക്സ് ബ്രാന്‍ഡുകളില്‍ നിന്നുള്ള മറ്റ് നിരവധി ഫോണുകളുടെയും രൂപകല്‍പ്പനയ്ക്ക് സമാനമാണ്. ഈ ഡിസൈന്‍ ഉപയോഗിക്കുന്ന വണ്‍പ്ലസ് ഫോണുകളും ഓപ്പോ ഫോണുകളും ഉണ്ട്. ഇത് ഐഫോണിന് സമാനമായ ടച്ച് നല്‍കുന്നു.

4ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റുകള്‍ക്ക് 11,999 രൂപയാണ് വില. കൂടുതല്‍ റാമും സ്ഥലവും വേണമെങ്കില്‍, 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാം ഓപ്ഷനിലേക്ക് പോകാം, അതിന്റെ വില 12,999 രൂപയാണ്. ഗ്ലോയിംഗ് ഗ്രീന്‍, ഗ്ലോയിംഗ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുന്നത്. ആദ്യ വില്‍പ്പന മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ലിപ്പ്കാര്‍ട്ടിലും റിയല്‍മി ഓണ്‍ലൈന്‍ സ്റ്റോറിലും ആരംഭിക്കുന്നു.

വലിയ ജോലികള്‍ ഫോണില്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് മതിയായ ഒരു ഫോണാണിത്. 90.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവും 401 പിപിഐ പിക്സല്‍ സാന്ദ്രതയുമുള്ള 6.6 ഇഞ്ച് ഫുള്‍-എച്ച്ഡി + ഡിസ്പ്ലേയുമായാണ് ഈ ഫോണ്‍ വരുന്നത്. ഒക്ടാ-കോര്‍ 2.0GHz Unisoc T616 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. കൂടുതല്‍ സ്റ്റോറേജ് വേണമെങ്കില്‍ ട്രേയിലെ ഒരു പ്രത്യേക സ്ലോട്ടില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ ആര്‍ എഡിഷനാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.

പിന്‍ഭാഗത്തുള്ള മൂന്ന് ക്യാമറകളില്‍ 1080പി വീഡിയോ റെക്കോര്‍ഡിംഗുള്ള 50 മെഗാപിക്‌സല്‍ പ്രധാന സെന്‍സര്‍, ഒരു മാക്രോ സെന്‍സര്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കായി, വാട്ടര്‍ ഡ്രോപ്പ് നോച്ചിനുള്ളില്‍ 8 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിനുള്ളത്. ഇതിനുള്ളില്‍ 18വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ലഭിക്കുന്നത്. ഇത് ചാര്‍ജ് ചെയ്യാന്‍ യുഎസ്ബി-സി പോര്‍ട്ട് ഉപയോഗിക്കുന്നു, എന്നാല്‍ ഗെയിമര്‍മാര്‍ 3.5എംഎം ഹെഡ്ഫോണ്‍ ജാക്ക് ഇഷ്ടപ്പെടും. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4ജി എല്‍ടിഇ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളായി ലഭ്യമാണ്. ഫോണില്‍ ഒരു ലൈറ്റ് സെന്‍സര്‍, ഒരു ആക്‌സിലറേഷന്‍ സെന്‍സര്‍, ഒരു മാഗ്‌നറ്റിക് ഇന്‍ഡക്ഷന്‍ സെന്‍സര്‍, ഒരു പ്രോക്‌സിമിറ്റി സെന്‍സര്‍, ഒരു ഗൈറോസ്‌കോപ്പ് എന്നിവ ലഭിക്കും.


 

Latest Videos
Follow Us:
Download App:
  • android
  • ios