കാസർകോഡ് ജില്ലയിൽ പി എസ് സി ഓൺലൈൻ പരീക്ഷാകേന്ദ്രം; ഒരേ സമയം 231 പേർക്ക് പരീക്ഷയെഴുതാം

ഒരേ സമയം 231 ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെഴുതാവുന്ന കേന്ദ്രത്തിൽ കോവിഡ് ബാധിതർക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

psc online exam centre inaugurated kasargod district

കാസർകോഡ് :  കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കാസർഗോഡ് സ്ഥാപിക്കുന്ന ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ചെയർമാൻ അഡ്വ.എം.കെ സക്കീർ നിർവ്വഹിച്ചു. പി.എസ്.സി.യുടെ ഏഴാമത് കേന്ദ്രമാണ് കാസർഗോഡ് പ്രവർത്തനക്ഷമമായിരിക്കുന്നത്. ഒരേ സമയം 231 ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെഴുതാവുന്ന കേന്ദ്രത്തിൽ കോവിഡ് ബാധിതർക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലാ പി.എസ്.സി.ഓഫിസ് സ്ഥിതി ചെയ്യുന്ന പുലിക്കുന്നിലെ കെട്ടിടത്തിൻ്റെ നാലാം നിലയിലാണ് ഓൺലൈൻ പരീക്ഷാകേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം ലിഫ്റ്റ് സൗകര്യവും ലഭ്യമാകും.

കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ ഓൺലൈൻ  പരീക്ഷാകേന്ദ്രം.
ഉദ്ഘാടന ചടങ്ങിൽ കമ്മീഷനംഗം സി.സുരേശൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് മുനീർ, പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫിസർ വി.വി.പ്രമോദ്, എന്നിവർ ആശംസകളർപ്പിച്ചു. അഡീഷണൽ സെക്രട്ടറി വി.ബി. മനുകുമാർ സ്വാഗതവും കാസർഗോഡ് ജില്ലാ ഓഫിസർ ഉല്ലാസൻ.പി നന്ദിയും രേഖപ്പെടുത്തി.

കാരിക്കേച്ചര്‍, പെയിന്റിങ്, പ്രബന്ധ മത്സരം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കോളജ് വിദ്യാര്‍ഥികള്‍ക്കായി 'കേരളത്തിലെ സ്വാതന്ത്ര്യ പോരാളികള്‍' എന്ന വിഷയത്തില്‍ കാരിക്കേച്ചര്‍, പെയിന്റിങ് മത്സരവും 'കേരള നവോത്ഥാനം സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ പ്രബന്ധ മത്സരവും സംഘടിപ്പിക്കുന്നു. കാരിക്കേച്ചര്‍, പെയിന്റിങ്, പ്രബന്ധം എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തിരുവനന്തപുരത്തുള്ള വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഓഗസ്റ്റ് 31നു വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കണം. വൈകി ലഭിക്കുന്ന രചനകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bcdd.kerala.gov.in. വകുപ്പ് ഡയറക്ടറേറ്റ് - 0471-2727378, 2727379, കൊല്ലം മേഖലാ ഓഫീസ് - 0474-2914417, എറണാകുളം മേഖലാ ഓഫീസ് - 0484-2429130, പാലക്കാട് മേഖലാ ഓഫീസ് - 0491-2505663, കോഴിക്കോട് മേഖലാ ഓഫീസ് - 0495-2377786.

Latest Videos
Follow Us:
Download App:
  • android
  • ios