കൺഫർമേഷൻ നൽകിയിട്ട് പരീക്ഷയെഴുതിയില്ലെങ്കിൽ കര്‍ശന നടപടി; മുന്നറിയിപ്പുമായി പി എസ് സി!

പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കാനും വേണ്ടിയാണ് കൺഫർമേഷൻ സംവിധാനം കൊണ്ടുവന്നത്. 

psc has warned that the profile of those who do not take the exam despite giving confirmation

തിരുവനന്തപുരം: കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കാനും വേണ്ടിയാണ് കൺഫർമേഷൻ സംവിധാനം കൊണ്ടുവന്നത്.

എന്നാൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചുവരുന്നതായി കമ്മീഷൻ വിലയിരുത്തി. ഇത് പരീക്ഷകളുടെ സു​ഗമമായ നടത്തിപ്പിലെ ബാധിക്കുന്ന സാഹചര്യത്തിൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്ത ഉദ്യോ​ഗാർത്ഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നതടക്കമുള്ള കർശനമായ നടപടികളിലേക്ക് കടക്കുവാൻ പി എസ് സി തീരുമാനിച്ചിരിക്കുകയാണ്. 2023 ജനുവരി 23ന് ചേർന്ന കമ്മീഷൻ യോ​ഗത്തിലാണ് തീരുമാനം. 

Latest Videos
Follow Us:
Download App:
  • android
  • ios