PSC Confirmation : പി എസ് സി പ്ലസ് ടൂതല പരീക്ഷ ഓഗസ്റ്റിൽ; കൺഫർമേഷൻ ജൂൺ 11 വരെ നൽകാം
നിശ്ചിത ദിവസത്തിനകം ഉറപ്പു നൽകാത്തവരുടെ അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്.
തിരുവനന്തപുരം: ഓഗസ്റ്റിൽ നടക്കുന്ന പ്ലസ്ടൂ തലം പ്രാഥമിക (Plus two level preliminary examination) പരീക്ഷയുടെ കൺഫർമേഷൻ 2022 ജൂൺ 11നകം നൽകണം (confirmation). തസ്തികകളുടെ പേരും വിശദമായ സിലബസ്സും വെബ്സൈറ്റിൽ ലഭ്യമാണ്. കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ അവസരമുണ്ടായിരിക്കുന്നതല്ല. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നൽകണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നൽകാത്തവരുടെ അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്. സ്ഥിരീകരണം നൽകുമ്പോൾ പരീക്ഷയുടെ മാധ്യമം മലയാളം/കന്നട/തമിഴ് എന്നിവയിൽ ഏതെന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
പിഎസ്‍സി എൽപി സ്കൂൾ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 14 ജില്ലകളിലും എൽപി എസ് റ്റി തസ്തികയിലേക്കുള്ള (LP School Teacher) റാങ്ക് ലിസ്റ്റുകൾ (Rank LIsts) പ്രസിദ്ധീകരിച്ചു. പി എസ് സിയുടെ (Kerala Public Service Commission) ഔദ്യോഗിക വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം. പി എസ് സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ അറിയിപ്പുള്ളത്. വിവിധ വകുപ്പുകളിലേക്കുള്ള എൽ ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ്, സാധ്യത ലിസ്റ്റുകൾ, പി എസ് സി ജില്ലാടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചിരുന്നു.