UPSC Civil Service : സിവിൽ സർവ്വീസ് ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ആദ്യ മൂന്ന് റാങ്ക് നേടിയത് വനിതകളാണ്. ഒന്നാം റാങ്ക് ഉത്തർപ്രദേശ് സ്വദേശി ശ്രുതി ശര്‍മ്മയും രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നും റാങ്ക് ഗമിനി സിംഗ്ലയും നേടി.
ദില്ലി: 2021ലെ സിവിൽ സർവീസസ് (മെയിൻ) (Civil Service winners) പരീക്ഷ പാസായ എല്ലാവരെയും (Prime Ministerv Modi) അഭിനന്ദിച്ച് പ്രധാനമന്ത്രി. "2021-ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷ പാസായ എല്ലാവർക്കും അഭിനന്ദനങ്ങൾ. നാം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ വികസന യാത്രയുടെ ഒരു സുപ്രധാന വേളയിൽ തങ്ങളുടെ ഭരണപരമായ ജീവിതം ആരംഭിക്കുന്ന ഈ ചെറുപ്പക്കാർക്ക് എന്റെ ആശംസകൾ." പ്രധാനമന്ത്രി ട്വീറ്റിൽ അറിയിച്ചു.
തിങ്കളാഴ്ചയാണ് സിവിൽ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ആദ്യ മൂന്ന് റാങ്ക് നേടിയത് വനിതകളാണ്. ഒന്നാം റാങ്ക് ഉത്തർപ്രദേശ് സ്വദേശി ശ്രുതി ശര്‍മ്മയും രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നാം റാങ്ക് ഗമിനി സിംഗ്ലയും നേടി. ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്. 685 ഉദ്യോഗാർഥികളാണ് ആകെ യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചത്. ശ്രുതി രാജലക്ഷ്മി, ആൽഫ്രഡ്, അവിനാശ്, ജാസ്മിന്‍, ടി സ്വാതി ശ്രീ, സി എസ് രമ്യ, അക്ഷയ്പിള്ള, അഖില്‍ വി മേനോന്‍, പി ബി കിരണ്‍ എന്നിവരാണ് ആദ്യ നൂറിലെത്തിയ മറ്റുമലയാളികൾ.
UPSC Civil Services Result 2022 : ആദ്യ നാല് റാങ്ക് വനിതകള്‍ക്ക്, ഇരുപത്തിയൊന്നാം റാങ്ക് മലയാളിക്ക്
ഒബിസി വിഭാഗത്തിൽ നിന്ന് 203 പേർക്കും എസ് സി വിഭാഗത്തിൽ 105 പേരും എസ്ടി വിഭാഗത്തിൽ 60 പേരും സിവിൽ സർവീസ് ജേതാക്കളായി. ഐ എ എസിന് 180 പേരും ഐ പി എസിന് 200 പേരും ഐ എഫ് എസിന് 37 പേരും അർഹത നേടി. സിവിൽ സർവീസ് പരീക്ഷാ വിജയികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. രാജ്യത്തിൻ്റെ വികസനത്തിൻ്റെ നിർണായക ഘട്ടത്തില്‍ പങ്കാളികളാകുന്ന യുവാക്കൾക്ക് അഭിനന്ദനങ്ങളെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.വിജയിക്കാനാകാത്തവരുടെ നിരാശ മനസ്സിലാകുന്നുണ്ട്, ഇവർക്ക് എത് മേഖലയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച് രാജ്യത്തിന് അഭിമാനമായി മാറാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.