പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടതിങ്ങനെ...

പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ന്യൂരജിസ്ട്രേഷന്‍  എന്ന ഓപ്ഷന്‍ വഴിയും റിന്യൂവൽ ചെയ്യുന്നവര്‍ അപ്ലൈ ഫോർ റിന്യൂവൽ എന്ന ഓപ്ഷന്‍ വഴിയുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 

post metric scholarship application starts

തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള (scheduled caste) 2022-23 വര്‍ഷത്തെ (post metric scholaship) പോസ്റ്റ് മെട്രിക്  സ്‌കോളര്‍ഷിപ്പ് അപേക്ഷകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ 2022 ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. 2022-23 വര്‍ഷം ഫ്രഷ്/റിന്യൂവൽ  ആയി അപേക്ഷിക്കുന്ന എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികളും അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം. 2022 - 23 വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പേയ്‌മെന്‍റ് പോര്‍ട്ടല്‍ ആയ പിഎഫ്എംഎസ്  മുഖേനയുളള ആധാര്‍ പേയ്‌മെന്‍റ് ആയതിനാല്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുളള അക്കൗണ്ടിലേയ്ക്ക് മാത്രമേ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കൂ. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്ത ശേഷം 2022 - 23 വര്‍ഷം ഫ്രഷ് / റിന്യൂവൽ ആയി അപേക്ഷിക്കുന്ന സിഎസ്എസ് പരിധിയില്‍ വരുന്ന (2.50 ലക്ഷം വരെ വാര്‍ഷിക വരുമാനമുളള) എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികളും ആദ്യം നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ  രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ന്യൂരജിസ്ട്രേഷന്‍  എന്ന ഓപ്ഷന്‍ വഴിയും റിന്യൂവൽ ചെയ്യുന്നവര്‍ അപ്ലൈ ഫോർ റിന്യൂവൽ എന്ന ഓപ്ഷന്‍ വഴിയുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടര്‍ന്ന് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ  നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഐ.ഡി ഉപയോഗിച്ച് ഇ-ഗ്രാന്‍റ്സ് പോര്‍ട്ടല്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷ രജിസ്റ്റര്‍ ചെയ്യണം. നാഷണല്‍ സ്കോളർഷിപ്പ് പോർട്ടലിലേക്കുളള ലിങ്ക് ഇ-ഗ്രാന്‍റ് സ്ലോഗിനില്‍ ലഭ്യമാണ്. 2022-23 വര്‍ഷം മുതല്‍ യുഡിഐഎസ്ഇ/എഐഎസ്എച്ച്ഇ കോഡ് ഉളള സ്ഥാപനങ്ങള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കൂ. പ്രസ്തുത കോഡ് ഇല്ലാത്ത സ്ഥാപനങ്ങള്‍ എത്രയും വേഗം ആയത് ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ സ്ഥാപന മേധാവിയുമായി ബന്ധപ്പെടേണ്ടതാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios