കെൽട്രോണിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇൻ ടെലിവിഷൻ ജേർണലിസം

മാധ്യമസ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. 

post graduate diploma in television journalism at keltron


തിരുവനന്തപുരം: കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ വാർത്താചാനലിൽ നേരിട്ട് പരിശീലനം നൽകികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് (ഒരുവർഷം) അപേക്ഷകൾ ക്ഷണിച്ചു. മാധ്യമസ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. 

പ്രിൻ്റ് മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശിലനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കോ, അവസാനവർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. തിരുവനന്തപുരം കേന്ദ്രത്തിൽ അപേക്ഷകൾ ലഭിക്കുവാനുള്ള അവസാന തിയതി ഫെബ്രുവരി 8. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും വിളിക്കുക 954495 8182. വിലാസം കെൽട്രോൺ നോളേജ് സെന്റർ, 24 ഫോർ, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം 695 014.

എയര്‍ഫോഴ്‌സില്‍ റിക്രൂട്ട്‌മെന്റ് റാലി
എയര്‍ ഫോഴ്‌സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരിയില്‍  നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ്സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ചെന്നൈ താംബരത്തെ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക്  www.airmenselection.cdac.in. ഫോണ്‍: 0484 2 427 010, 9188 431 093
 

Latest Videos
Follow Us:
Download App:
  • android
  • ios