പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം; ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ; അപേക്ഷ ഓഗസ്റ്റ് 2 വരെ
അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് www.polyadmission.org മുഖേന വൺ ടൈം രജിസ്‌ട്രേഷൻ നടത്തി ഫീസടയ്ക്കണം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം.
തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷത്തെ (polytechnic college admission process) പോളിടെക്‌നിക് കോളേജ് പ്രവേശന നടപടികൾ 15ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്പ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org. പൊതു വിഭാഗങ്ങൾക്ക് 200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് www.polyadmission.org മുഖേന വൺ ടൈം രജിസ്‌ട്രേഷൻ നടത്തി ഫീസടയ്ക്കണം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. ആഗസ്റ്റ് 2 വരെ അപേക്ഷ നൽകാം.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം; ജൂലൈ 18 വരെ അപേക്ഷിക്കാം
കൊച്ചി: ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022 - 23 അദ്ധ്യയന വർഷത്തെ പി. എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവ്വീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആന്റ് കൺഫെക്ഷണറി, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, കാനിംഗ് ആന്റ് ഫുഡ് പ്രിസർവേഷൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി.
അപേക്ഷ ഫോമും പ്രോസ്പെക്ടസും സ്ഥാപനത്തിൽ നിന്ന് നേരിട്ടും www.fcikerala.org എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റോട് കൂടി പഠനം സൗജന്യമാണ്. മറ്റ് വിഭാഗത്തിൽ പെട്ടവർക്കും നിയമാനുസൃത ഇളവ് ലഭിക്കും. അവസാന തീയതി: ജൂലൈ 18 . കൂടുതൽ വിവരങ്ങൾക്ക് : 0484 2558385, 2963385, 9188133492
മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് എൻ.ആർ.ഐ അഡ്മിഷൻ
ഇടുക്കി: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മൂന്നാർ എൻജിനിയറിങ് കോളേജിൽ 2022-23 അദ്ധ്യയന വർഷം കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് ഒന്നാം വർഷ ബി.ടെക് കോഴ്‌സുകളിൽ ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ ആകെ 45 ശതമാനം നേടി പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് www.cemunnar.ac.in മുഖേന ജൂലൈ 30 വരെ അപേക്ഷ സമർപ്പിക്കാം. എൻട്രൻസ് യോഗ്യത ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക്: www.cemunnar.ac.in, 9447570122, 9447192559, 9497444392.