പ്ലസ് വൺ പ്രവേശനം: സമ​ഗ്ര വിലയിരുത്തൽ ഉണ്ടാകും; സപ്ലിമെന്ററി അലോട്ട്മെന്റ് ഒഴിവുകൾ അപേക്ഷ ജൂലൈ 8 മുതല്‍ 12 വരെ

പ്രഖ്യാപിച്ച തീയതിയിൽ തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും പ്രഖ്യാപിച്ച തിയതിയിൽ തന്നെ ക്ലാസ് തുടങ്ങാനുമായി. ഇതുകൊണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് 50 അധിക അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. 

plus one admission assessment  supplementary allotment vacancy application from july 8 sts

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ഉടൻ സമഗ്ര വിലയിരുത്തൽ ഉണ്ടാകുമെന്നും ഇത്തവണ പ്ലസ് വൺകാർക്ക് 50 അധിക അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടി ചേരും. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. 

പ്രഖ്യാപിച്ച തീയതിയിൽ തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും പ്രഖ്യാപിച്ച തിയതിയിൽ തന്നെ ക്ലാസ് തുടങ്ങാനുമായി. ഇതുകൊണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് 50 അധിക അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയർസെക്കണ്ടറിയിൽ ഇതുവരെ മെറിറ്റ് സീറ്റില്‍ 2,63,380 പേരും  സ്പോര്‍ട്സ് ക്വാട്ടയിൽ 4026 പേരും കമ്മ്യൂണിറ്റി ക്വാട്ടയിൽ 19,901 പേരും മാനേജ്മെന്റ് ക്വാട്ടയിൽ 20,431 പേരും അണ്‍ എയ്ഡഡ്  ക്വാട്ടയിൽ 12,945 പേരും അടക്കം ആകെ 3,20,683 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതൽ 12 വരെയാണ്.

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതൽ 12 വരെയാണ്. അതേസമയം,  പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങിയിട്ടും മലപ്പുറത്ത്‌ പ്രതിസന്ധി തുടരുകയാണ്. വിദ്യാർത്ഥികൾ പണം കൊടുത്ത് പഠിക്കേണ്ട അൺ എയ്ഡഡ് മേഖലയും, വിഎച്ച്എസ്ഇ പോലുള്ള മറ്റ് കോഴ്‌സുകളിലെ സീറ്റുകളും പരിഗണിച്ചാൽ പോലും പതിനയ്യായിരത്തോളം പേർ പുറത്താണ്. 

മലപ്പുറത്ത്‌ പ്ലസ് വണ്ണിനായി അപേക്ഷിച്ചവർ 81022 പേരാണ്. 47424 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 33598 പേർ സീറ്റ് കിട്ടാതെ പുറത്താണ്‌. എയ്ഡഡ് സ്കൂളിലെ കമ്മ്യൂണിറ്റി മാനേജ്മെന്റ് ക്വോട്ട, സാമ്പത്തിക ഭാരത്തോടെ പഠിക്കേണ്ട അൺ എയ്ഡഡ് മേഖല, ഐടിഐ, പോളി ടെക്നിക്, വിഎച്ച്എസ്ഇ തുടങ്ങിയ മറ്റു കോഴ്‌സുകളുടെയും സീറ്റുകൾ പരിഗണിച്ചാൽ പോലും 15000 പേർ പുറത്താകും. സാമ്പത്തിക ബാധ്യത കാരണം പല കുട്ടികളും അണ് എയ്ഡഡ് സീറ്റുകൾ തെരെഞ്ഞെടുക്കാറില്ല.

പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം, വിശദാംശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും, മലപ്പുറത്ത് പ്രതിസന്ധി തുടരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios