Courses and Admission : ഗിഫ്റ്റിൽ പിഎച്ച്ഡി പ്രോഗ്രാം; കിക്മയില്‍ എം.ബി.എ അഡ്മിഷന്‍
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ പിഎച്ച്ഡി (സോഷ്യൽ സയൻസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) പിഎച്ച്ഡി (സോഷ്യൽ സയൻസ്) പ്രോഗ്രാമിലേക്ക് (Phd Programme) അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (CUSAT) അഫിലിയേഷനുള്ള പിഎച്ച്ഡി പ്രോഗ്രാമിന്റെ അടിസ്ഥാന യോഗ്യത 55 ശതമാനം മാർക്കോടുകൂടി ഏതെങ്കിലും സോഷ്യൽ സയൻസ് ബിരുദാനനന്തര ബിരുദമാണ് (ഇക്കണോമിക്‌സ്/കോമേഴ്‌സ് അഭിലഷണീയം). പ്രോഗ്രാമിന്റെ കുറഞ്ഞ കാലയളവ് മൂന്നു വർഷവും കൂടിയ കാലയളവ് അഞ്ച് വർഷവുമായിരിക്കും. ആറ് സീറ്റിലേക്കാണ് പ്രവേശനം. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. മറ്റു ഫെലോഷിപ്പില്ലാത്തവർക്ക് പ്രതിമാസം 20,000 രൂപ നിരക്കിൽ ഫെലോഷിപ്പ് നൽകും. ആപ്ലിക്കേഷൻ ഫോമും, വിശദവിവരങ്ങളും ഗിഫ്റ്റ് വെബ്‌സൈറ്റിൽ (www.gift.res.in) ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക്: 9818157924, 0471 2596980.
കിക്മയില്‍ എം.ബി.എ അഡ്മിഷന്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2022-24 ബാച്ചിലേക്ക് അഡ്മിഷന്‍ ജൂണ്‍ 17ന് ആറന്മുളയിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ രാവിലെ 10 മുതല്‍ 12.30 വരെ നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, കെ-മാറ്റ്, സി മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് (സി മാറ്റ് / ക്യാറ്റ്) യോഗ്യത നേടിയിട്ടുളളവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതി കഴിഞ്ഞവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അഭിമുഖത്തിന് പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷക്കാര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 8547 618 290. www.kicma.ac.in.