മഹാരാജാസ് കോളേജില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ വെബ്സൈറ്റിൽ
എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വകുപ്പുകളിലേക്കുളള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുളള അപേക്ഷ ഓണ്‍ലൈനായി ആരംഭിച്ചിരിക്കുന്നു.
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ (Maharajas College) വിവിധ വകുപ്പുകളിലേക്കുളള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുളള (post graduate courses) അപേക്ഷ ഓണ്‍ലൈനായി ആരംഭിച്ചിരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയത്തിനുളളില്‍ അപേക്ഷിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ www.maharajas.ac.in, www.maharajasonline.kerala.gov.in വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ഡാറ്റാ എന്‍ട്രി, ഡി.ടി.പി കോഴ്‌സുകളുടെ പരിശീലനത്തിനായി കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ കരാറടിസ്ഥാനത്തില്‍ നിയിക്കുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ബിരുദവും പിജിഡിസിഎ യും ഉളളവരായിരിക്കണം. കൂടാതെ വേര്‍ഡ് പ്രോസസിംഗ്, എം.എസ് വേഡ്, സ്‌പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.ടി.പി, ഐ.എസ്.എം എന്നിവയില്‍ പരിഞ്ജാനം ഉളളവരായിരിക്കണം.
കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലനത്തില്‍ മുന്‍പരിചയമുളളവര്‍ക്കു മുന്‍ഗണന നല്‍കും. താത്പര്യമുളളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. വൈകി ലഭിക്കുന്നതോ അപൂര്‍ണമായതോ ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രിന്‍സിപ്പല്‍ ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, സബ് ജോയില്‍ റോഡ്, ബൈ ലെയ്ന്‍, ആലുവ, ഫോണ്‍ 0484-2623304.