ആശയങ്ങളുണ്ടോ? ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം പദ്ധതിയിൽ വിദ്യാർത്ഥികൾക്കും സ്റ്റാർട്ട്അപ്പുകൾക്കും അവസരമുണ്ട്!

ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾക്ക് സമ്മാനമുണ്ട്. മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുക.

Opportunity for students and startups to submit ideas sts

തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നൊവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിലിന്റെ (കെ–-ഡിസ്‌ക്‌) 'ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം' പദ്ധതിയുടെ ഭാഗമായുള്ള ഇന്നൊവേഷൻ ചലഞ്ച് 2023 ലേക്ക് ഇപ്പോൾ ആശയങ്ങൾ സമർപ്പിക്കാം. കേരള വെറ്ററനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി (കെ.വി.എ.എസ്.യു), കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ( കെ.ടി.യു), കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി (കെ.എ.യു), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) തുടങ്ങിയവയിലെ വിദ്യാർത്ഥികൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിവിധ മേഖലയിലെ പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് പ്രാദേശികതല ഉത്പാദനം, സാങ്കേതികവിദ്യ തുടങ്ങിയവ സംബന്ധിച്ച ആശയങ്ങൾ സമർപ്പിക്കാൻ അവസരം. 

ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾക്ക് സമ്മാനമുണ്ട്. മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുക. ഒന്നാം വിഭാഗത്തിൽ വിദ്യാർത്ഥികൾ, രണ്ടാം വിഭാഗത്തിൽ പി എച്ച് ഡി സ്കോളർ, മൂന്നിൽ സ്റ്റാർട്ടപ്പുകൾ. കഴിഞ്ഞ മൂന്ന് വർഷത്തിനകം ബിടെക്/ മാസ്റ്റേഴ്സ്/ പിഎച്ച്ഡി പൂർത്തിയായവർക്കും അതാത് വിഭാഗത്തിൽ  അപേക്ഷിക്കാം. 

കൃഷിയും സസ്യശാസ്ത്രവും, അനിമൽ ഹസ്ബൻഡറി ആൻഡ് പൗൾട്രി സയൻസസ്, ഫിഷറീസ് ആൻഡ് ഒഷൻ സയൻസസ്, ഡയറി, ഫുഡ് ടെക്നോളജി, പുനരുപയോഗം, ഊർജ സംരക്ഷണം, ഇ- മൊബിലിറ്റി, കാർബൺ വേർതിരിക്കൽ, മാലിന്യ നിർമാർജനം എന്നീ ആശയങ്ങളുടെ പ്രോജെക്ടുകളാണ് സമർപ്പിക്കേണ്ടത്. kdisc.kerala.gov.in/oloi/challenge എന്ന വെബ്സൈറ്റ് വഴി ആശയങ്ങൾ സമർപ്പിക്കാം. അവസാന തീയതി ഫെബ്രുവരി 25. ഫോൺ : 85 47 51 07 83, 96 45 10 66 43.

കൂട്ടപ്പിരിച്ച് വിടല്‍; പിതാവിന് ജോലി നഷ്ടമാകുമെന്ന ആശങ്കയ്ക്ക് പിന്നാലെ 14കാരിയായ ഇന്ത്യന്‍ വംശജയെ കാണാനില്ല

Latest Videos
Follow Us:
Download App:
  • android
  • ios