തുർക്കിയിലെ പ്രമുഖ കപ്പൽ നിർമാണ കമ്പനിയിൽ അവസരം
ഒഡേപെക് മുഖേനെ തുർക്കിയിലെ പ്രമുഖ കപ്പൽ നിർമാണ കമ്പനിയിലേക്ക് പുരുഷന്മാരെ തെരഞ്ഞെടുക്കുന്നു
കേരള സർക്കാർ സ്ഥാപനമായ ഒഡേപക് മുഖേനെ തുർക്കിയിലെ പ്രമുഖ കപ്പൽ നിർമാണ കമ്പനിയിലേക്ക് ഹൾ & ഔട്ട് ഫിറ്റിങ് വെൽഡേഴ്സ്, പൈപ്പ് വെൽഡേഴ്സ് ,ഫാബ്രിക്കേറ്റർ /ഫിറ്റർ സ്ട്രചർ, ഫാബ്രിക്കേറ്റർ /ഫിറ്റർ പൈപ്പിങ്, ഗ്രിൻഡർ, ഹൾ & ഔട്ട് ഫിറ്റിങ് ഫോർമാൻ, പൈപ്പിങ് ഫോർമാൻ ഒഴിവുകളിലേക്ക് പുരുഷ ഉദ്യോഗാർത്ഥികളുടെ റിക്രൂട്ട്മെന്റ്.
അപേക്ഷകർ ബന്ധപ്പെട്ട മേഖലയിൽ ഐ.ടി.ഐ /ഡിപ്ലോമ/ ഡിഗ്രി ഉള്ളവരും മൂന്നോ അതിൽ കൂടുതലോ വർഷം ഷിപ് ബിൽഡിംഗ്/ഓഫ്ഷോർ അല്ലെങ്കിൽ ഓയിൽ & ഗ്യാസ് ഇൻഡസ്ട്രി എന്നീ മേഖലയിൽ തൊഴിൽ പരിചയം ഉള്ളവരും ആയിരിക്കണം. ഗൾഫ് പരിചയം ഉള്ളവർക്ക് മുൻഗണന.
വയസ്സ്: 24-40. ആകർഷകമായ ശമ്പളം കൂടാതെ താമസ സൗകര്യം, മെഡിക്കൽ, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
താല്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയം തുടങ്ങിയവയുടെ രേഖകകൾ സഹിതം eu@odepc.in എന്ന ഇ-മെയിലിലേക്ക് 2023 സെപ്റ്റംബർ 25-ന് മുൻപ് അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/45