കാനഡയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നോർക്ക വഴി നിയമനം; ഇന്റർവ്യൂ ഈ മാസം തന്നെ, മണിക്കൂറിൽ 41.65 ഡോളർ വരെ ശമ്പളം

കാനഡയിൽ നേഴ്സ് ആയി ജോലി നേടാൻ നാഷണൽ നഴ്സിംഗ് അസ്സെസ്സ്മെന്റ് സർവീസില്‍ (NNAS) രജിസ്റ്റർ ചെയ്യുകയോ NCLEX പരീക്ഷ പാസ് ആയിരിക്കകയോ വേണം. അഭിമുഖത്തിൽ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ യോഗ്യത നിശ്ചിത കാലയളവിൽ  നേടിയെടുത്താൽ മതിയാകും.

Norka roots invites applications to the openings in canada interview and salary details are as follows afe

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യയില്‍ തൊഴില്‍ അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെ കേരള സർക്കാരും ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യാ സര്‍ക്കാറും ഇതിനായുളള കരാര്‍ കഴിഞ്ഞമാസം ഒപ്പിട്ടിരുന്നു. 
നഴ്സിങില്‍ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ള രജിസ്റ്റേർഡ് നഴ്‌സുമാർക്കാണ് അവസരം. 

2015 ന് ശേഷം നേടിയ ബിരുദവും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം -75 മണിക്കൂർ ബൈ വീക്കിലി) അനിവാര്യമാണ്. അഭിമുഖം സെപ്റ്റംബര്‍ മാസം നടക്കുന്നതാണ്. കാനഡയിൽ നേഴ്സ് ആയി ജോലി നേടാൻ നാഷണൽ നഴ്സിംഗ് അസ്സെസ്സ്മെന്റ് സർവീസില്‍ (NNAS) രജിസ്റ്റർ ചെയ്യുകയോ NCLEX പരീക്ഷ പാസ് ആയിരിക്കകയോ വേണം. അഭിമുഖത്തിൽ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ യോഗ്യത നിശ്ചിത കാലയളവിൽ  നേടിയെടുത്താൽ മതിയാകും. അഭിമുഖ സമയത്തു ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ IELTS ജനറൽ സ്കോർ 5 അഥവാ  CELPIP  ജനറൽ സ്കോർ 5 ആവശ്യമാണ്. www.nifl.norkaroots.org വെബ്ബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.

Read also: നോര്‍ക്കയുടെ പുതിയ ഒഇടി, ഐഇഎല്‍ടിഎസ് ബാച്ചുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു
  
ശമ്പളം മണിക്കൂറിൽ 33.64-41.65 കനേഡിയൻ ഡോളർ (CAD) ലഭിക്കുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ CV നോർക്കയുടെ വെബ് സൈറ്റിൽ  നൽകിയിരിക്കുന്ന ഫോർമാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്.  ഇതിൽ 2 പ്രൊഫഷണൽ റഫറൻസുകൾ ഉൾപ്പെടുത്തിയിരിക്കണം, അതായത് നിലവിലുള്ളതോ അല്ലെങ്കിൽ മുൻപ് ഉള്ളതോ), ബി.എസ്.സി നഴ്സിങ് സർട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്‌ട്രേഷൻ സര്‍ട്ടിക്കറ്റ്, അക്കാഡമിക് ട്രാൻസ്‌ക്രിപ്റ്റ്, പാസ്‍പോര്‍ട്ട്, മോട്ടിവേഷൻ ലെറ്റർ, മുൻ തൊഴിൽ ദാതാവിൽ നിന്നുമുള്ള  റഫറൻസിന്റെ ലീഗലൈസ് ചെയ്ത കോപ്പി എന്നിവ നോർക്ക റൂട്സിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന അപ്‌ലോഡ് ചെയ്യേണ്ടതാണ്.

കാനഡയിൽ രജിസ്റ്റേർഡ് നേഴ്സ് ആയി ജോലി നേടുന്നതിനാവശ്യമായ ലൈസൻസുകൾ നേടുന്നതിനുള്ള ചെലവുകൾ ഉദ്യോഗാർത്ഥി വഹിക്കേണ്ടതാണ്. ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കുമ്പോൾ പ്രസ്തുത തുക റീലൊക്കേഷൻ പാക്കേജ് വഴി തിരികെ ലഭിക്കുന്നതാണ്. 

Read also:  ഗ്രാമീണ മേഖലയിലെ മുന്നേറ്റത്തിന് ഉതകുന്ന കണ്ടുപിടുത്തമാണോ ? കേരളത്തിലെ ഗവേഷകർക്ക് ഒരു അവസരം!

അതേസമയം നോര്‍ക്ക റൂട്ട്സ് സ്ഥാപനമായ തിരുവനന്തപുരം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജില്‍ (NIFL) ആരംഭിക്കുന്ന പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ ) അപേക്ഷ ക്ഷണിച്ചു. നഴ്സുമാര്‍ ഉള്‍പ്പെടെയുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2023 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന യു.കെ, കാനഡ (ന്യൂഫോണ്ട്ലാന്റ്) കരിയര്‍ ഫെസ്റ്റുകള്‍ക്ക് മുന്നോടിയായാണ് പുതിയ ബാച്ച്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios