Kerala PSC : വെബ്സൈറ്റിൽ സെർവർ അപ്ഗ്രഡേഷൻ; നാളെ മുതൽ 3 ദിവസത്തേക്ക് സേവനങ്ങൾ ലഭ്യമാകില്ലെന്ന് പിഎസ്‍സി
സെർവർ അപ്ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ പിഎസ്‍സി ഔദ്യോഗിക വെബ്സൈറ്റിൽ സേവനങ്ങൾ 3 ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് പിഎസ് സി അറിയിച്ചു.
തിരുവനന്തപുരം: സെർവർ അപ്ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ പിഎസ്‍സി ഔദ്യോഗിക വെബ്സൈറ്റിൽ സേവനങ്ങൾ 3 ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് പിഎസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്. സെർവറുകളുടെ അപ്ഗ്രഡേഷൻ ജോലികൾ ആഗസ്റ്റ് 7,8,9 തീയതികളിൽ നടക്കുന്നതിനാൽ പ്രസ്തുത ദിവസങ്ങളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ (തുളസി), ഡിപ്പാർട്ടെമന്റൽ ടെസ്റ്റ് രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ ഉദ്യോഗാർത്തികൾക്ക് ലഭ്യമാകുന്നതല്ല എന്ന് അറിയിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങിൽ ക്യാംപസ് പ്ലേസ്‌മെന്റ്
അമേരിക്കൻ സർവീസ് ദാതാക്കളായ കലെയ്‌റയുടെ കേരളത്തിലെ ആദ്യ ക്യാംപസ് പ്ലെയ്‌സ്‌മെന്റ് കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. 20 ലക്ഷം രൂപ വാർഷിക വേതനം ലഭിക്കാവുന്ന സോഫ്റ്റ്‌വെയർ എൻജിനിയർ പോസ്റ്റുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ സയൻസ് എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ നിന്നും 2023 ൽ പാസാകുന്ന വിദ്യാർഥികൾക്കാണ് ഡ്രൈവ് നടത്തുന്നത്. 80 ശതമാനം അല്ലെങ്കിൽ CGPA 8.0 മിനിമം യോഗ്യതയുള്ള വിദ്യാർഥികൾ https://t.ly/kaleyracemunnar2023 എന്ന ലിങ്കിൽ ഓഗസ്റ്റ് 8ന് രാവിലെ 10 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണമെന്ന് കോളേജിന്റെ പ്ലെയ്‌സ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9447192559, mail id: placement@cemunnar.ac.in.
തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ് ടെക്‌നോളജി, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഡിപ്ലോമാ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷാ ഫോറം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും / മണി ഓർഡറായി 135 രൂപ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും.
വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക്: 0471-2474720, 0471-2467728. വെബ്‌സൈറ്റ്: www.captkerala.com. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം ഓഗസ്റ്റ് 24നകം ലഭിക്കണം.