Journalism Course : ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ: ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും.
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ (kerala media academy) ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിന്റെ ഈവനിംഗ് ബാച്ചിലേക്ക് (apply for evening batch) അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ എട്ട് വരെയാണ് ക്‌ളാസ്. ഹൈബ്രിഡ് മോഡിലായിരിക്കും ക്‌ളാസ് നടത്തുക. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്.
അപേക്ഷ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 30 ന് മുന്‍പ് ലഭിക്കത്തക്ക വിധത്തില്‍ തപാലായോ ഇ-മെയിലായോ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30. ഇ-മെയില്‍: kmanewmedia@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068,0471 2726275. വെബ്‌സൈറ്റ്-www.keralamediaacademy.org.
സ്‌പോർട്‌സ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം
എറണാകുളം ആസ്ഥാനമായ സ്‌പോർട്‌സ് ആന്റ് മാനേജ്‌മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ് എം ആർ ഐ) വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. കോഴ്‌സുകൾ: സ്‌പോർട്‌സ് മാനേജ്മന്റ്, സ്‌പോർട്‌സ് എഞ്ചിനീയറിംഗ്, സ്‌പോർട്‌സ് സൈക്കോളജി, സ്‌പോർട്‌സ് ഫെസിലിറ്റി മാനേജർ. പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്‌പോർട്‌സ് ബിസിനസ്, ബിരുദധാരികൾക്ക് പി ജി ഡിപ്ലോമ ഇൻ സ്‌പോർട്‌സ് മാനേജ്‌മെന്റ്/സ്‌പോർട്‌സ് സൈക്കോളജി/സ്‌പോർട്‌സ് ഫെസിലിറ്റി മാനേജ്‌മെൻറ്, എഞ്ചിനീയറിങ്ങുകാർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്‌പോർട്‌സ് എഞ്ചിനീയറിംഗ്, എം ബി എക്കാർക്ക് സർട്ടിഫൈഡ് സ്‌പോർട്‌സ് മാനേജർ എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ക്ലാസുകൾ ജൂലൈ ആദ്യവാരം തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് www.smri.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 8138905259, 8891675259, 99956 75259.