അന്താരാഷ്ട്ര നിലവാരത്തിൽ സൗജന്യമായി പഠിക്കണോ, ഇനി 3 ദിവസം മാത്രം; നവോദയ വിദ്യാലയത്തിൽ ആറാംക്ലാസ് പ്രവേശനം
2024-25ൽ അഞ്ചാം ക്ലാസ് പരീക്ഷ ജയിക്കുകയും വേണം. നവോദയ പ്രവേശനപ രീക്ഷ ഒരിക്കൽ അഭിമുഖീകരിച്ചവർക്ക് വീണ്ടും പ്രവേശനപരീക്ഷ എഴുതാൻ അർഹതയില്ല.
തിരുവനന്തപുരം: ജവഹർ നവോദയ വിദ്യാലയ(ജെ.എൻ.വി.)ങ്ങളിലെ 2025-ലെ ആറാം ക്ലാസിലെ പ്രവേശനത്തിനുള്ള ലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 658 വിദ്യാലയങ്ങൾ നിലവിലുണ്ട്. കേരളത്തിൽ 14 ജവഹർ നവോദയ വിദ്യാലയങ്ങളിലേക്കും അപേക്ഷ ക്ഷണിച്ചു. ചെന്നിത്തല (ആലപ്പുഴ), നേരിയ മംഗലം (എറണാകുളം), കുളമാവ് (ഇടുക്കി), ചെണ്ടയാട് (കണ്ണൂർ), പെരിയ (കാസർകോട്), വടകര (കോഴിക്കോട്), കൊട്ടാരക്കര (കൊല്ലം), വടവാതൂർ (കോട്ട യം), വെൺകുളം (മലപ്പുറം), മലമ്പുഴ (പാലക്കാട്), വെച്ചൂച്ചിറ (പത്തനംതിട്ട), വിതുര (തിരുവനന്തപുരം), മായന്നൂർ (തൃശ്ശൂർ), ലക്കിടി (വയനാട്) എന്നിവിടങ്ങളിലേക്കാണ് പ്രവേശനം.
യോഗ്യത- അപേക്ഷാർഥികൾ പ്രവേശനം നേടുന്ന ജില്ലയിൽ താമസിക്കുന്നവരാക ണം. 2024-25 അധ്യയനവർഷത്തിൽ പൂർണമായും അതത് ജില്ലയിലെ സർക്കാർ/സർക്കാർ എയ്ഡഡ് അംഗീകൃത സ്കൂളിൽ, അല്ലെങ്കിൽ എൻ.ഐ.ഒ.എ സിന്റെ, ബി- സർട്ടിഫിക്കറ്റ് കോംപീ റ്റൻസി കോഴ്സിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം.
2024-25ൽ അഞ്ചാം ക്ലാസ് പരീക്ഷ ജയിക്കുകയും വേണം. നവോദയ പ്രവേശനപ രീക്ഷ ഒരിക്കൽ അഭിമുഖീകരിച്ചവർക്ക് വീണ്ടും പ്രവേശനപരീക്ഷ എഴുതാൻ അർഹതയില്ല. സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. ഓരോ വിദ്യാലയത്തിലും 80 പേർക്ക് പ്രവേശനം നൽകും. navodaya.gov.in വഴിയാണ് അപേക്ഷ നൽകേണ്ടത്. 2025 മാർച്ച്/മേയിൽ ഫലം പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക്- navodaya.gov.in