'കുട്ടികളേയും രക്ഷിതാക്കളേയും നിരന്തരം ഭീഷണിപ്പെടുത്തുന്നു'; ബൈജൂസിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ
ഭാവി നശിച്ചുപോകും എന്ന് ഭീഷണിപ്പെടുത്തിയാണ് ഫോണ്‍ വിളിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ദേശീയ ബാലവകാശ കമ്മീഷൻ പറഞ്ഞു.
ദില്ലി: എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസിനെതിരെ നടപടിക്കൊരുങ്ങി ദേശീയ ബാലവകാശ കമ്മീഷൻ. സ്ഥാപനത്തില്‍ നിന്നും കുട്ടികളെയും രക്ഷിതാക്കളെയും നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭാവി നശിച്ചുപോകും എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. വിദ്യാർത്ഥികളെയാണ് ഇങ്ങനെ ലക്ഷ്യമിടുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും, ആവശ്യമെങ്കിൽ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂന്ഗോ അറിയിച്ചു.