RGCB : ആര്‍ജിസിബി എം.എസ് സി ബയോടെക്നോളജിയിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം

നാലു സെമസ്റ്ററായുള്ള രണ്ടുവര്‍ഷത്തെ  കോഴ്സില്‍ ഡിസീസ് ബയോളജി, ജനറ്റിക് എന്‍ജിനീയറിങ്, മോളിക്യുലര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് ഡിഎന്‍എ പ്രൊഫൈലിങ് സ്പെഷലൈസേഷനുകളുണ്ട്. 

Msc biotechnology course  RGCB

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാര സ്ഥാപനമായ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (Rajiv Gandhi Centre for Biotechnology) (ആര്‍ജിസിബി) 2022-24 അധ്യയന വര്‍ഷത്തിലേക്ക് നടത്തുന്ന (MSc Bio technology) ഫുള്‍ടൈം എം.എസ് സി ബയോടെക്നോളജി കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 20 സീറ്റുള്ള  കോഴ്സിലേക്ക് 60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡില്‍ കുറയാതെ സയന്‍സ്/എന്‍ജിനീയറിങ്/മെഡിസിന്‍  ബിരുദവും 'GAT-B' സ്കോറുമുള്ളവര്‍ക്ക്  അപേക്ഷിക്കാം. എസ്.സി/ എസ്.ടി/ ഒ.ബി.സി-എന്‍.സി.എല്‍/ പിഡബ്ല്യുഡി (ഭിന്നശേഷിക്കാര്‍) തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക്  യോഗ്യത പരീക്ഷയില്‍ അഞ്ചുശതമാനം മാര്‍ക്കിളവുണ്ട്.
 
നാലു സെമസ്റ്ററായുള്ള രണ്ടുവര്‍ഷത്തെ  കോഴ്സില്‍ ഡിസീസ് ബയോളജി, ജനറ്റിക് എന്‍ജിനീയറിങ്, മോളിക്യുലര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് ഡിഎന്‍എ പ്രൊഫൈലിങ് സ്പെഷലൈസേഷനുകളുണ്ട്. അവസാനവര്‍ഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 6000 രൂപയും രണ്ടാം വര്‍ഷം പ്രതിമാസം 8000 രൂപയും സ്റ്റൈപന്‍ഡ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആദ്യ ലിസ്റ്റ്  ജൂലൈ രണ്ടിന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് ഒന്നിന് ക്ലാസ്സ് ആരംഭിക്കും. ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനവിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും  https://rgcb.res.in/msc2022.php/ വെബ്സൈറ്റില്‍ ലഭ്യമാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios