സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ: ഒന്നാംക്ലാസ് പ്രവേശനത്തിൽ റെക്കോർഡ് നേട്ടം

2021-22 അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിൽ എത്തിയത്. 

More students this year in government-aided schools

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിൽ പുതിയ റെക്കോർഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സർക്കാർ – എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികൾ ഒന്നാംക്ലാസിൽ പ്രവേശനം നേടി. 2020 -21ൽ സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 2021-22 അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിൽ എത്തിയത്. 

അതേസമയം അൺ എയ്ഡഡ് മേഖലയിൽ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി. മുൻവശം 44,849 കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ ഈ വർഷം അത് മുപ്പത്തിയെണ്ണായിരത്തി 38,234 കുട്ടികളായി ചുരുങ്ങി. സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചതും അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതുമാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ കൂടുതലായി എത്തിയതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios