കിറ്റ്‌സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ: ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാം

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രിയും കെ-മാറ്റ്/സി-മാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
 

MBA in travel and tourism at KITS

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രിയും കെ-മാറ്റ്/സി-മാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

കേരള സർവകലാശാലയുടെയും എഐസിറ്റിഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 0471-2327707.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios